കൊഴുപ്പ് നിയന്ത്രിച്ച് വണ്ണം കുറക്കാൻ ചോറിനു പകരം ഈ സാലഡ് കഴിക്കൂ; ഒരാഴ്ച കൊണ്ട് വണ്ണം കുറയ്ക്കം.!! | Healthy Salad For Weight Loss Recipe

Healthy Salad Secrets for Weight Loss – Fresh, Nutritious & Delicious!

Healthy Salad For Weight Loss Recipe : വളരെ ചെറിയ പ്രായത്തിൽ തന്നെ കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. അതുകൊണ്ടു തന്നെ ചോറു പോലുള്ള ഭക്ഷണങ്ങൾ പലരും പാടെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ടാവും. അതേസമയം, ശരീരത്തിൽ കെട്ടിക്കിടക്കുന്ന അമിത കൊഴുപ്പിനെ ഉരുക്കി കളയാനും, ആരോഗ്യകരമായ ജീവിതശൈലി വാർത്തെടുക്കുന്നതിനും വേണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് സാലഡുകൾ എന്നതിനെപ്പറ്റി പലർക്കും അറിയുന്നുണ്ടാവില്ല.

വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെയധികം രുചികരവും എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതുമായ ഒരു സാലഡിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സാലഡ് തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കുക്കുമ്പർ, മീഡിയം സൈസിലുള്ള ഒരു സവാള, മീഡിയം സൈസിലുള്ള ഒരു തക്കാളി, നാല് കഷ്ണം പനീർ, 5 അണ്ടിപ്പരിപ്പ്, ഒരു പിഞ്ച് കുരുമുളകുപൊടി, കുറച്ചു നാരങ്ങാനീര്, അല്പം മല്ലിയില,ആവശ്യത്തിന് ഉപ്പ് ഇത്രയും മാത്രമാണ്. സാലഡ് തയ്യാറാക്കുന്നതിനു മുൻപായി

തന്നെ അണ്ടിപ്പരിപ്പ് അൽപ്പനേരം വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കാവുന്നതാണ്. അതുപോലെ സാലഡിലേക്കുള്ള പച്ചക്കറികൾ നേരിട്ട് കഴിക്കാനായി ഉപയോഗിക്കുന്നതു കൊണ്ടു തന്നെ അവ കുറച്ച് നേരം മഞ്ഞളും, ഉപ്പും ചേർത്ത വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കി വേണം എടുക്കാൻ. വൃത്തിയാക്കി വെച്ച കുക്കുംബറിന്റെ ഇരു ഭാഗങ്ങളും കട്ട് ചെയ്ത് കളഞ്ഞതിനു ശേഷം ബാക്കി ഭാഗങ്ങൾ വട്ടത്തിൽ അരിഞ്ഞെടുക്കുക. ഇതേ രീതിയിൽ തക്കാളിയും അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം. സാലഡിലേക്ക് ആവശ്യമായ ഉള്ളി കനം കുറച്ച് ഏത് രീതിയിൽ വേണമെങ്കിലും നിങ്ങൾക്ക് അരിഞ്ഞെടുക്കാവുന്നതാണ്.

ഇത്രയും അരിഞ്ഞെടുത്ത് മിക്സ് ചെയ്ത ശേഷം സാലഡിലേക്ക് ആവശ്യമായ ഡ്രസ്സിംഗ് തയ്യാറാക്കി എടുക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് കുതിർത്തി വെച്ച അണ്ടിപ്പരിപ്പ്, കുരുമുളകുപൊടി എന്നിവയിട്ട് ഒന്ന് അരച്ചെടുത്ത ശേഷം എടുത്തുവച്ച പനീർ, മല്ലിയില എന്നിവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. മുറിച്ചു വെച്ച പച്ചക്കറി കഷ്ണങ്ങളിലേക്ക് ഈയൊരു ഡ്രസ്സിങ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് ഉപ്പും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുത്താൽ നല്ല രുചികരവും ഹെൽത്തിയുമായ സാലഡ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Salad For Weight Loss Recipe Credit : It’s Me Ish

1. Choose Fresh Vegetables
Use crisp, seasonal vegetables like cucumber, tomato, carrot, lettuce, and bell peppers for maximum nutrition.

2. Add Leafy Greens
Include spinach, lettuce, kale, or mixed greens to increase fibre and essential vitamins.

3. Include Lean Protein
Add grilled chicken, boiled eggs, chickpeas, tofu, or sprouts to keep you full for longer.

4. Use Healthy Fats
Add small amounts of avocado, nuts, or seeds for healthy fats that support overall health.

5. Avoid Heavy Dressings
Replace creamy dressings with lemon juice, olive oil, black pepper, or yogurt for a lighter option.

6. Add Colourful Ingredients
Mix different coloured vegetables to boost antioxidants, vitamins, and visual appeal.

7. Reduce Salt
Season lightly with herbs and spices instead of excess salt to keep the salad healthier.

8. Mix Just Before Serving
Toss the ingredients right before eating to maintain freshness and crispness.

9. Serve Fresh and Chilled
A freshly prepared, chilled salad tastes better and retains its nutrients.

10. Enjoy as a Balanced Meal
Pair your healthy salad with a balanced diet and regular exercise for effective weight management.

You might also like