വെള്ളരിക്ക പച്ചടി തയ്യാറാക്കി നോക്കാം ,ഈ രുചി ഒരിക്കലും മറക്കില്ല
About Tasty Vellarikka Pachadi Recipe
കേരളത്തിൽ വളരെ അധികം സുലഭമായ വെള്ളരിക്ക പലർക്കും ഇഷ്ടമാണ്. ചോറിന്റെ കൂടെ കഴിക്കാനുള്ള വളരെഅധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പച്ചടി. ഈ വെള്ളരിക്ക പച്ചടി ഇഷ്ടമാകും എല്ലാവർക്കും. ഈ പച്ചടി നമുക്ക് സദ്യയുടെ കൂടെ കഴിക്കുന്ന സമയത്ത് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. എങ്ങനെ വെള്ളരിക്ക പച്ചടി 5 മിനുട്ട് സമയം കൊണ്ട് തയ്യാറാക്കാമെന്ന് വിശദമായി നോക്കാം.

Ingredients Of Tasty Vellarikka Pachadi Recipe
- വെള്ളരിക്ക -1/2
- പച്ചമുളക്-2
- ജീരകം – ഒരു നുള്ള്
- കടുക് വിത്ത് – 1 നുള്ള്
- ഉപ്പ്
- വെള്ളം -1/4 +1/4കപ്പ്
- വറ്റല് തേങ്ങ-3TBSP
- തൈര്- 7 ടേബിൾ സ്പൂൺ
- എണ്ണ-2 ടേബിൾ സ്പൂൺ
- ഉണങ്ങിയ ചുവന്ന മുളക്-2

Learn How To Make Tasty Vellarikka Pachadi Recipe
ഈ പച്ചടി തയ്യാറാക്കാനായി ആദ്യമേ വെള്ളരിക്ക തോൽ കളഞ്ഞ് വളരെ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിൽ കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക വെള്ളം മുഴുവനായിട്ടും വറ്റിക്കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് തേങ്ങ പച്ചമുളക് ജീരകം അരച്ചത് ചേർത്തുകൊടുത്ത ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് കട്ട തൈര് കൂടി ഒഴിച്ചു കൊടുത്തു ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് കടുക് താളിച്ചു കൊടുക്കണം.

ഒരു നിമിഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും വറുത്ത് ഇതിലേക്ക് ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. വെള്ളരിക്കയുടെ ആ വെള്ളം നിറം പോകാതെ തന്നെയാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത്.ഓണം സ്പെഷ്യൽ വെള്ളരിക്ക പച്ചടി വീഡിയോ കാണാം
നിങ്ങൾക്ക് വായിക്കാം കൂടുതൽ ഇത്തരം പാചകകുറിപ്പുകൾ