രുചികരമായ വെള്ള കടലക്കറി തയ്യാറാക്കാം

About Vella kadala Curry Recipe

ദിവസവും നമ്മൾ തയ്യാറാക്കുന്ന കറികൾ എന്തൊക്കെയായിരുന്നാലും വെള്ളക്കടല കൊണ്ടുള്ള ഇതുപോലൊരു കറി ഉണ്ടാക്കിയാൽ നമുക്ക് നല്ല രുചികരമായി തന്നെ ആയിട്ട് കഴിക്കാൻ പറ്റും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നതാണ്.

Ingredients Of Vella kadala Curry Recipe

  • വെള്ളകടല – 1 Cup
  • വെള്ളം – 2 cup
  • ഉപ്പ് – as needed
  • ഇഞ്ചി – 1/2 Inch
  • വെളുത്തുള്ളി- 6
  • കറിവേപ്പില
  • സവോള
  • പച്ചമുളക് – 2
  • മഞ്ഞൾപ്പൊടി – 3/4 tsp
  • മല്ലിപ്പൊടി – 1 1/2 Tbsp
  • മുളക് പൊടി – 1 Tbsp
  • തക്കാളി
  • ഗരം മസാല – 1/2 teaspoon
  • ജീരകപ്പൊടി – 1/2 tsp
  • മല്ലിയില – 2 Tbsp
  • കുരുമുളക് – 1/4 tsp

Learn How to make Vella kadala Curry Recipe

ഈയൊരു കറി തയ്യാറാക്കുന്നതിനായിട്ട് വെള്ളക്കടല നല്ലപോലെ ആദ്യം കുതിർത്തെടുക്കണം. കഴുകി വൃത്തിയാക്കി എടുത്ത വെള്ളക്കടല നമുക്ക് ഒരു എട്ടു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായിട്ട് ഇട്ടതിനുശേഷം. കുക്കറിൽ നന്നായിട്ടൊന്ന് വേവിച്ചെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കടലക്കറി തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് സവാളയും ചേർത്ത് ഒപ്പം ചേർത്ത് തക്കാളിയും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക

അതിലേക്ക് തന്നെ ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടിയും ചേർത്ത് ഇതെല്ലാം നന്നായിട്ടൊന്ന് അരച്ചെടുത്തതിനു ശേഷം വീണ്ടും ഇതിലേക്ക് ഒഴിച്ചുകൊടുക്കുക അതിലേക്ക് കുക്കറിൽ വേവിച്ചിട്ടുള്ള കടല കൂടി ചേർത്തു കൊടുക്കാം. ഇതിലേക്ക് മല്ലിപ്പൊടിയും ഗരം മസാലയും കൂടെ ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് തേങ്ങാപ്പാൽ ഒഴിച്ച് കുറുക്കി എടുക്കുക വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് അത് മാത്രമല്ല നല്ല പഞ്ഞി പോലെയുള്ളതായ കടലായതുകൊണ്ട് തന്നെ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ വളരെ നല്ലതാണ്.ഈ കടല കറി തയ്യാറാക്കി നോക്കണേ

Also Read :ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കാം

കടല ഇതുപോലെ വരട്ടി കഴിച്ചിട്ടുണ്ടോ? കടല വരട്ടിയത് തയ്യാറാക്കാം

തട്ടുകട സ്റ്റൈലിൽ തേങ്ങാ ചമ്മന്തി വീട്ടിൽ തയ്യാറാക്കാം

Vella Kadala Curry