രുചികരമായ ഇഞ്ചി കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ

Special Injicurry Recipe | ആവശ്യമായ ചേരുവകൾ

  • ഇഞ്ചി – 350 ഗ്രാം (അല്ലെങ്കിൽ 3/4 പൗണ്ട്) നേർത്ത കഷ്ണങ്ങളാക്കി അല്ലെങ്കിൽ നന്നായി മൂപ്പിക്കുക
  • പച്ചമുളക് – 4-5 എണ്ണം നന്നായി അരിഞ്ഞത്
  • മുളകുപൊടി – 3 – 4 ടീസ്പൂൺ
  • ഉലുവ പൊടി / ഉലുവ പൊടി – 1/2 ടീസ്പൂൺ
  • കായം – ഒരു നുള്ള് (ഓപ്ഷണൽ)
  • പുളി – ചെറുനാരങ്ങാ വലിപ്പം
  • ശർക്കര – 2 ടീസ്പൂൺ അല്ലെങ്കിൽ ആവശ്യത്തിന്
  • കറിവേപ്പില – 3 തണ്ട്
  • കടുക് – 1/2 ടീസ്പൂൺ
  • ചുവന്ന മുളക് – 2
  • വെളിച്ചെണ്ണ – 1/4 – 1/2 കപ്പ് (അല്ലെങ്കിൽ ഇഞ്ചി വറുക്കാൻ ആവശ്യത്തിന്)
  • ഉപ്പ് – ആവശ്യത്തിന്

Special Injicurry Recipe | തയ്യാറാക്കുന്ന വിധം

ഇഞ്ചി കറി എളുപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഇഞ്ചി നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി നമുക്ക് ചെയ്യേണ്ടത് ആവശ്യത്തിനു വെളിച്ചെണ്ണ ഒരു ചീനച്ചട്ടിയിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം നല്ലപോലെ ഇതിനെ ഒന്ന് വറുത്തെടുക്കുക വറുത്ത് കഴിഞ്ഞാൽ ഇതിനെ ഒന്ന് മാറ്റി വച്ചിട്ട് ഒന്ന് തണുത്തു കഴിയുമ്പോൾ പൊടിച്ചെടുക്കുക

ഇനി നമുക്ക് ചെയ്യേണ്ടത് ഒരു ചീനചട്ടി വേഗത്തിൽ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വറുത്തതിനുശേഷം . ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് പുളിവെള്ളമാണ്.അതിന്റെ ഒപ്പം തന്നെ ഇഞ്ചി അരച്ചതും ഇതിലേക്ക് ആവശ്യത്തിന് ശർക്കരയും ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്തു കൊടുക്കണം.

ഒരു അര സ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക . തിളക്കുന്ന സമയത്ത് ഇതിലേക്ക് പച്ചമുളകും അതിന്റെ ഒപ്പം തന്നെ കുറച്ച് ഉലുവപ്പൊടി കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഈ ഒരു രുചി ബാലൻസ് ചെയ്തെടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്, കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ കാണുക.

Also Read :കറുത്ത ഹൽവ ബേക്കറിയിലെ പോലെ തയ്യാറാക്കാം

ചിക്കൻ ഒരുതവണ ഇങ്ങനെ ഫ്രൈ ചെയ്ത് നോക്കൂ

Inji Curry