ഉച്ചക്ക് ഊണിന് ഉണക്ക മാന്തൾ തോരൻ തയ്യാറാക്കാം
Simple unakka meen fry Recipe :ഉച്ചയ്ക്ക് ഊണിന് തയ്യാറാക്കുന്ന കറികളെ പറ്റി എന്നും അമ്മമാർക്ക് കൺഫ്യൂഷൻ ആണ്. എന്നും എന്നും എന്താണ് ഉണ്ടാക്കുക എന്ന അമ്മമാരുടെ സ്ഥിരം പല്ലവി കേട്ടിട്ടില്ലേ. എപ്പോഴും ഒരേ വിഭവങ്ങൾ തന്നെ തയ്യാറാക്കിയ നൽകിയാൽ അല്ലെങ്കിലും ആർക്കാണ് ഭക്ഷണം കഴിക്കാൻ തോന്നുക. പ്രത്യേകിച്ച് മലയാളികൾ എണ്ണം പുതിയ രുചികളും വെറൈറ്റികളും പരീക്ഷിക്കാൻ ഇഷ്ടമുള്ളവരാണ്. അങ്ങനെയുള്ളവർക്ക് പറ്റിയ ഒരു വിഭവമാണ് ഇവിടെ കാണിക്കുന്നത്.
ഉണക്കമീൻ കൊണ്ട് ഒരു തോരൻ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഉണക്കമീൻ തോരൻ. അതിനായി ആദ്യം തന്നെ ഉണക്കമീൻ നല്ലതുപോലെ കഴുകിയതിനുശേഷം എണ്ണയിലിട്ട് വറുത്തെടുക്കണം. അതിനുശേഷം അതിന് കൈകൊണ്ട് പൊടിച്ചെടുക്കണം. ഉണക്കമീന് വറുത്ത അതേ പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് അതിലേക്ക് 20 ചെറിയ ഉള്ളി ചതച്ചത് ചേർത്ത് വഴറ്റണം. ഇതോടൊപ്പം അല്പം കറിവേപ്പിലയും ആവാം.
ഇവ നല്ലതുപോലെ വഴറ്റിയതിനുശേഷം ഒരു സ്പൂൺ മുളകുപൊടിയും കാൽ സ്പൂൺ മഞ്ഞൾ പൊടിയും ഒരു സ്പൂൺ ചില്ലി ഫ്ലേക്സും ചേർത്ത് പച്ചമണം മാറുന്നത് വരെ വറുക്കാം. ഇതിനുശേഷം ഇതിലേക്ക് ഒരു അല്പം പുളി പിഴിഞ്ഞതും കൂടി ഒഴിക്കണം. ഇവയെല്ലാം കൂടി നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം കൈകൊണ്ട് പൊടിച്ച് ഉണക്കമീൻ ചേർക്കാം. ഇത്രയും സമയം നമ്മൾ ഇതിലേക്ക് ഉപ്പ് ചേർക്കാൻ പാടില്ല. ഉണക്കമീനിൽ ഉപ്പുണ്ടാവുന്നത് കൊണ്ട് തന്നെ തൂറാൻ തയ്യാറാക്കിയതിനുശേഷം മാത്രം ഉപ്പ് നോക്കുക. ഉപ്പ് കുറവുണ്ടെങ്കിൽ മാത്രം ഉപ്പ് ചേർത്ത് നൽകാം.
ഉണക്കമീനിന്റെ കറി വയ്ക്കുമ്പോൾ അവിടെ മാകെ പരക്കുന്ന മണം മതി ഒരു പറ ചോറുണ്ണാൻ ആയി. അപ്പോൾ പിന്നെ ഉണക്കമീൻ കൊണ്ട് തോരൻ ഉണ്ടാക്കിയാലോ. കുട്ടികളും വലിയവരും എല്ലാം വയറു നിറയെ ചോറുണ്ണും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.വിശദമായി അറിയുവാൻ ഈ വീടിയോ കാണുക .വീഡിയോ
Also Read:എത്ര കഴിച്ചാലും മതി വരാത്ത കോഴിക്കോടൻ കറുത്ത ഹൽവ വീട്ടിൽ തയ്യാറാക്കാം