സ്ത്രീകൾക്കായി ഏറ്റവും മികച്ച 2 പോസ്റ്റ്‌ ഓഫിസ് സേവിങ്സ് സ്കീമുകൾ, 1 ലക്ഷം നിക്ഷേപിച്ചാൽ എത്ര തിരികെ കിട്ടും?

Post office saving scheme :ഇന്ന് പോസ്റ്റ്‌ ഓഫിസ് നിക്ഷേപ പദ്ധതികൾക്ക് വലിയ പ്രിയമാണ് ലഭിക്കുന്നത്. ചെറിയ തുക അടക്കം ബാങ്കിന് സമാനമായ രീതിയിൽ പോസ്റ്റ്‌ ഓഫിസിൽ നിക്ഷേപിച്ചു കൊണ്ട് പലിശ തുക അടക്കം നേടാമെന്നത് ഒരു സവിശേഷതയാണ്.കുറഞ്ഞ തുക നിക്ഷേപിച്ച് കൊണ്ട് മികച്ച പലിശ നിരക്കിൽ വൻ സമ്പാദ്യം തന്നെ നേടിയെടുക്കാനാവുന്ന നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. അത്തരം 2 പ്രധാന സ്ത്രീ നിക്ഷേപ പദ്ധതി ഡീറ്റൈൽസ് അറിയാം.

പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (പോസ്റ്റ് ഓഫീസ് മഹിള സമ്മാൻ ബചത് പത്ര), ഈ രണ്ട് പോസ്റ്റ്‌ ഓഫിസ് സേവിങ്സ് സ്കീമുകൾ പലിശ നിരക്കും കൂടാതെ മുഴുവൻ ഡീറ്റെയിൽസ് അറിയാം. കുറഞ്ഞത് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ഈ രണ്ട് നിക്ഷേപ പദ്ധതികൾ പ്രകാരം എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.

സുകന്യ സമൃദ്ധി അക്കൗണ്ട്

പോസ്റ്റ്‌ ഓഫിസ് സ്കീമുകളിലെ ഏറ്റവും ജനപ്രിയ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ട് പ്രകാരം പ്രതിവർഷം 8.2 ശതമാനത്തിൽ കോമ്പൗണ്ടഡ് നിരക്കിൽ പലിശ ലഭ്യമാകും.10 വയസ്സിന് മാത്രം താഴെയുള്ള പെൺകുട്ടികൾക്കായി ഉള്ള ഒരു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി.10 വയസ്സിൽ മാത്രം താഴെ പ്രായമുള്ള പെൺ കുട്ടികൾ പേരിൽ രക്ഷിതാക്കൾക്ക് പോസ്റ്റ്‌ ഓഫിസിൽ ഈ സ്കീം ഭാഗമായി നിക്ഷേപം ആരംഭിക്കാം.10 വയസിൽ താഴെയുള്ള പരമാവധി രണ്ട് പെൺ കുട്ടികൾ പേരിൽ മാത്രമേ രക്ഷിതാക്കൾക്ക് ഈ നിക്ഷേപ പദ്ധതി ആരംഭിക്കാനാകും. കൂടാതെ ഒരു പെൺ കുട്ടി പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാനാകൂ.പെൺ കുട്ടിക്ക് 18 വയസ്സ് പ്രായമാകുമ്പോൾ തന്നെ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിൻവലിക്കാനുള്ള അനുവാദമുണ്ട്. ബാക്കി മെച്യൂരിറ്റി തുകയുടെ 50 ശതമാനം പെൺ കുട്ടിക്ക് 21 വയസ്സ് പ്രായമാകുമ്പോൾ പിൻവലിക്കാനാകും.കൂടാതെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും ഈ പദ്ധതി ഭാഗമായി നിക്ഷേപിക്കാൻ കഴിയും.

മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്

സ്ത്രീകൾക്കിടയിലെ സമ്പാദ്യശീലം വർധിപ്പിക്കുക, സ്ത്രീക്ഷേമം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം.മഹിളാ സമ്മാൻ ബചത് പത്ര പ്രകാരം 7.5 ശതമാനം പലിശ നിരക്കിൽ കോമ്പൗണ്ടഡ് ത്രൈമാസ റിട്ടേൺ നൽകുന്നു.രണ്ട് വർഷത്തേക്ക് രണ്ട് ലക്ഷം രൂപയാണ് പരമാവധി ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക.പ്രായപൂർത്തിയായ ഏത് സ്ത്രീക്കൊ, 18 വയസിൽ താഴെ പ്രായമുള്ള പെൺ കുട്ടികൾക്ക് രക്ഷിതാക്കൾക്ക് പേരിലോ ഈ സ്കീം ഭാഗമാകാം.2025 മാർച്ച്‌ 31 വരെയാണ് ഈ പദ്ധതി നിലവിൽ ഉണ്ടാകുക. ആ സമയം വരെ ഈ പദ്ധതി കീഴിൽ പണം നിക്ഷേപിക്കാം.

Also Read :മുട്ട കുഴലപ്പം രുചികരമായി തയ്യാറാക്കാം

റസ്റ്റോന്റ് സ്റ്റൈൽ ചില്ലി ചിക്കൻ വീട്ടിൽ തയ്യാറാക്കാം

You might also like