Onam parippu paayasam recipie 2024 :ഓണം സദ്യയുടെ കൂടെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമുള്ളത് പായസം തന്നെയാണ്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ എന്നും ഇഷ്ടപ്പെടുന്നതും പരിപ്പ് കൊണ്ടുള്ള പായസമാണ്. അതിനൊരു കാരണവുമുണ്ട്. പരിപ്പ് നല്ലപോലെ കുറുകി തേങ്ങാപാലിൽ വേവിച്ചെടുക്കുമ്പോൾ അത്രമാത്രം ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള മറ്റൊരു പായസമില്ലയെന്ന് തന്നെ പറയാൻ കഴിയും.
Ingredients Of Onam parippu paayasam recipie 2024
- ചെറുപയർ പരിപ്പ് -1 /2 കിലോ
- നെയ്യ് -250 ഗ്രാം
- ശർക്കര -1/2 കിലോ
- ഏലക്ക -2 സ്പൂൺ
- തേങ്ങാ പാൽ -2 ലിറ്റർ
- തേങ്ങാ കൊത്ത് -200 ഗ്രാം
- അണ്ടിപ്പരിപ്പ് -250 ഗ്രാം
- മുന്തിരി -200 ഗ്രാം
How to make Onam parippu paayasam recipie 2024
ചെറുപയർ പരിപ്പ് നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം അടുത്തതായി ഉരുളിയിലേക്ക് നെയ്യ് ഒഴിച്ച് അതിലേക്ക് ചെറുപയർ പരിപ്പ് ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക, ശേഷം ഒരു ഉരുളിയിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ അതൊന്ന് അലിഞ്ഞു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വറുത്ത് വെച്ചിട്ടുള്ള ചെറുപയർ പരിപ്പ് കൂടി ചേർത്തു കൊടുക്കണം. ചെറുപയർ പരിപ്പ് ശർക്കരപ്പാനിയിൽ നല്ലപോലെ വെന്തു വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് തേങ്ങയുടെ രണ്ടാം പാല് ചേർത്തുകൊടുത്തു ഏലക്ക പൊടിയും ചേർത്ത് വീണ്ടും നന്നായി തിളപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് തേങ്ങയുടെ ഒന്നാംപാലും കൂടി ചേർത്തു കൊടുക്കാം.
എല്ലാം നന്നായിട്ട് വെന്ത് കുറുകി വന്നു കഴിയുമ്പോൾ നേരത്തെ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷമാണു തേങ്ങാക്കൊത്തും കൂടി നെയ്യിൽ വറുത്തു ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയിൽ കൂടി ഇവിടെ കൊടുത്തിട്ടുണ്ട്
Also Read :ഉണക്ക ചെമ്മീൻ ചമ്മന്തി തയ്യാറാക്കാം