സ്പെഷ്യൽ മാങ്ങ കൂട്ടാൻ തയ്യാറാക്കാം

About Mango Curry Recipe

കുക്കറിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മാങ്ങാക്കൂട്ടാൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.സാധാരണ നമ്മൾ മാങ്ങ കൂട്ടാൻ ഉണ്ടാക്കിയെടുക്കുന്നത് പോലെയല്ല ഇത് കുക്കറിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാനായി പറ്റും, എപ്പോഴും നമുക്ക് മാങ്ങാക്കൂട്ടാൻ വളരെയധികം ഇഷ്ടമാണ്. വെറുതെ കഴിക്കാൻ തന്നെ അത് വളരെ രുചികരമാണ്.

Learn How to make Mango Curry Recipe

ഇതു ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യമേ പഴുത്ത മാങ്ങാ തോല് കളഞ്ഞതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് കുറച്ചു വെള്ളം ഒഴിച്ചതിനുശേഷം കുക്കറിലേക്ക് തന്നെ ആവശ്യത്തിനു തേങ്ങാ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി അരച്ചത് കൂടി ചേർത്ത് കൊടുത്ത് കുറച്ച് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്തു കൊടുത്ത് ഇതിനെ നമുക്ക് നന്നായിട്ട് അടച്ചുവെച്ച് ഒരു രണ്ടു വിസിൽ വച്ച് വേവിച്ചെടുത്താൽ മാത്രം മതി പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത്

നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് മാങ്ങ ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. തയ്യാറാക്കാൻ വളരെ എളുപ്പമാണ്,പെട്ടെന്ന് തയ്യാറാക്കി എടുക്കുന്ന ഈയൊരു കറിയുടെ റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്ഇതുപോലെ തന്നെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്.പലതരം മാങ്ങ കറികൾ ഉണ്ടാക്കിയെടുക്കാറുണ്ടെങ്കിലും ഇതുപോലൊരു കറി നമുക്ക് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റും കുറെ നേര നോക്കി നിൽക്കേണ്ട ആവശ്യമൊന്നുമില്ല പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും മറ്റു കറികൾ ഒക്കെ ആണെങ്കിൽ നമുക്ക് കുറെ നേരം ഇതിന്റെ തിളക്കുന്ന പാകം നോക്കി നിൽക്കണം കുക്കറിൽ ആയതുകൊണ്ട് തന്നെ രണ്ടു വിസിൽ മാത്രം മതി.വിശദമായി വീഡിയോ കാണുക

Also Read :തക്കാളി ചട്ണി വീട്ടിൽ തയ്യാറാക്കാം

ഹോട്ടൽ സ്റ്റൈൽ മുട്ടകറി വീട്ടിൽ തയ്യാറാക്കാം

Mango Curry