അരവണ പായസം വീട്ടിൽ തയ്യാറാക്കാം

About Aravana Payasam recipe

നാം എല്ലാം വളരെ ഏറെ കാത്തിരുന്നു കഴിച്ചിരുന്ന ആ പായസം നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുത്താലോ,എത്ര കഴിച്ചാലും മതിവരാത്ത ഈ അരവണ പായസം വീട്ടിൽ തയ്യാറാക്കി എടുക്കാൻ നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ, എന്തെല്ലാമെന്ന് വിശദ രൂപത്തിൽ അറിയാം.

Ingredients Of Aravana Payasam recipe

  • പച്ച അരി (പായസം അരി) / മട്ട അരി – 1 കപ്പ് – 220 ഗ്രാം
  • ഏലം – 5
  • കറുത്ത ഉണക്കമുന്തിരി – 50 ഗ്രാം
  • ശർക്കര – 800 ഗ്രാം
  • നെയ്യ് – 1/2 കപ്പ് – 120 ഗ്രാം
  • തേങ്ങ അരിഞ്ഞത് – 1/2 കപ്പ് – 60 ഗ്രാം
  • ഉണങ്ങിയ ഇഞ്ചി പൊടി – 1 ടീസ്പൂൺ – 8 ഗ്രാം
  • ചൂടുവെള്ളം – 4 കപ്പ് – 960 മില്ലി
  • വെള്ളം – 3/4 കപ്പ് – 180 മില്ലി

Learn How to make Aravana Payasam recipe

ആദ്യമേ നമ്മൾ പൊടിയരിയാണ് എടുക്കേണ്ടത്, ജസ്റ്റ്‌ ഒന്ന് പൊടിച്ചതാണ് എടുക്കേണ്ടത്, അടുത്തതായി ഒരുപാട് പൊടിഞ്ഞുപോകാനും പാടില്ല, മുഴുവനായിട്ടുള്ള അരിയായാലും കുഴപ്പമില്ല അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ നന്നായിട്ട് ഇതൊന്നു വറുത്തെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ച് നെയ്യും ഒഴിച്ച് ഇതിനെ ഒന്ന് വേവിക്കുക പകുതി വന്നാൽ മാത്രം മതി

ബാക്കി നമുക്ക് ശർക്കരപ്പാനിയിൽ വേണം ശർക്കരപ്പാനി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് വീണ്ടും നെയ്യ് ചേർത്തു കൊടുത്തു ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് മിക്സിയിൽ അരച്ചു വെച്ചിട്ടുള്ള ഉണക്കമുന്തിരിയും പഞ്ചസാരയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇത് കുറുകി വരുന്നതനുസരിച്ച് കുറച്ചു കൂടി ശർക്കരപ്പാനിയും ആവശ്യത്തിനു നെയ്യും ചേർത്ത് കൊടുക്കാൻ നന്നായിട്ട് വെന്ത് കുറുകി വരുന്നതാണ് ഇതിന്റെ ഒരുഭാഗം എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകുന്ന ഒന്നാണ് അതുപോലെ നെയ്യിൽ വറുത്തിട്ടുള്ള തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ അരവണ പായസം ഉണ്ടാക്കുന്ന രീതികൾ വീഡിയോ വഴി കാണാം.

Also Read :പൂ പോലെ സോഫ്റ്റ്‌ ചക്കയട തയ്യാറാക്കാം

Aravana Payasam