ഇന്നത്തെ കാലാവസ്ഥ പ്രവചനം അറിയാം ,മഴയ്ക്ക് സാധ്യത
Kerala Weather Updates :കേരളത്തിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്തമായി എത്തുന്നു.വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി വീണ്ടും ശക്തമായി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്ക് കേരളത്തിൽ വ്യാപകമായി മഴക്ക് സാധ്യതയെന്ന് പുതിയ കാലാവസ്ഥ റിപ്പോർട്ട്.വ്യാപകമായ മഴ 5 ദിവസത്തേക്ക് പ്രവചിക്കപ്പെടുമ്പോൾ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
12,13 തീയതികളിലും ശക്തമായ മഴ പെയ്തേക്കാനുള്ള സാധ്യതക്കൊപ്പം ഉയർന്ന തിരമാലകൾക്ക് കൂടി സാധ്യതയുള്ളതിനാൽ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ ഇതിനകം തന്നെ പൂർണ്ണമായി മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞു.മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും മഴക്കൊപ്പം തന്നെ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
കാണാം ,ഈ വീഡിയോ