ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കാം

About Kerala Sadya Special Beetroot Kichadi

കാണാൻ ഭംഗിയുള്ള ഒരു പച്ചടി കഴിക്കാനും സൂപ്പർ ആണ്.നിങ്ങൾ മനസ്സിൽ ഇങ്ങനെ ഒരു കറിയെങ്കിൽ അത് ബീറ്റ്റൂട്ട് പച്ചടി തന്നെയായിരിക്കണം.നല്ല ഭംഗിയുള്ള പച്ചടി കളർ കണ്ട് തന്നെ എല്ലാവർക്കും കഴിക്കാൻ തോന്നും കുട്ടികൾക്കൊക്കെ മടിയുള്ള ഒന്നാണ് ബീറ്റ്റൂട്ട് എങ്കിലും പച്ചടി കറിയാക്കി കൊടുത്താൽ അവർ കഴിച്ചോളും, അത് എന്തുകൊണ്ടായിരിക്കാം അതിന്റെ സ്വാദും അതിന്റെ നിറവും.

ഇതിനൊക്കെ പുറമേ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് അധികസമയം ഒന്നുമില്ല അഞ്ചു മിനിറ്റ് കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബീറ്റ്റൂട്ട് പച്ചടി ഇങ്ങനെ ഉണ്ടാക്കി നോക്കാം

Ingredients Of Kerala Sadya Special Beetroot Kichadi

  • തേങ്ങ ചിരണ്ടിയത് – ¾ Cup
  • പച്ചമുളക് – 3
  • ഇഞ്ചി – ½
  • ഉപ്പ് – ¾ + 1 Teaspoon
  • വെള്ളം – ¼ + ¼ Cup
  • ബീറ്റ്റൂട്ട്- 2 Cups
  • തൈര് – 1½ Cup
  • വെളിച്ചെണ്ണ – 2 Tablespoons
  • കടുക്- ½ Teaspoon
  • ഉണക്കമുളക് – 3 Nos
  • കറിവേപ്പില – 1 Sprigs

Learn How to make Kerala Sadya Special Beetroot Kichadi

എളുപ്പം ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കുന്നതിനായി ആദ്യമേ ബീറ്റ്റൂട്ട് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ച് തലക്കെ കളഞ്ഞ് നല്ല പോലെ ഒന്ന് ചതച്ചെടുക്കുക. അതിനുശേഷം ഇതിനെ നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ കുറച്ചു വെള്ളം ഒഴിച്ച് ഈ ബീറ്റ്റൂട്ട് അതിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.

പെട്ടെന്ന് തന്നെ വെള്ളം ഒക്കെ വറ്റി ബീറ്റ്റൂട്ട് വെന്തിട്ടുണ്ടാവും ഇതിലേക്ക് നമുക്ക് ചേർത്തു കൊടുക്കേണ്ടത് തേങ്ങ പച്ചമുളക് ജീരകവും നന്നായിട്ട് അരച്ചിട്ട് ചേർത്തു കൊടുക്കുക അതിനുശേഷം ഇതിലേക്ക് കടുക് താളിച്ച് ഒഴിച്ച് കൊടുക്കണം ഇത്ര മാത്രമേ ഉള്ളൂ ഇതിലേക്ക് നമ്മൾ ഇനി ചേർത്തു കൊടുക്കുന്നത് കട്ട തൈരാണ്. കട്ട തൈര് കൂടി ചേർന്ന് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന് മുളകും കറിവേപ്പില ഇട്ടുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കഴിഞ്ഞാൽ ബീറ്റ്റൂട്ട് പച്ചടി റെഡിയായി. ബീറ്റ്റൂട്ട് വെന്തു കഴിഞ്ഞാൽ പിന്നെ തീ കത്തിക്കേണ്ട ആവശ്യമില്ല. നല്ല നിറവും നല്ല ഭംഗിയുള്ള നല്ല രുചികരമായിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട് പച്ചടി, ഇതാ റെഡി

Also Read :തട്ടുകട സ്റ്റൈലിൽ തേങ്ങാ ചമ്മന്തി വീട്ടിൽ തയ്യാറാക്കാം

ബീഫ് പെപ്പർ റോസ്റ്റ് തയ്യാറാക്കാം

Beetroot Kichadi