ചിക്കൻ സമൂസ വീട്ടിൽ തയ്യാറാക്കാം
About Chicken Samoosa Recipe
ചിക്കൻ സമൂസ, ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ, വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കാൻ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല,കാരണം ചിക്കൻ സമൂസ എന്ന് പറയുമ്പോൾ ഒരുപാട് പണിയില്ലേ എന്ന് തോന്നും പക്ഷേ സാധാരണ രീതിയിൽ തന്നെ എളുപ്പം നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ചിക്കൻ സമൂസ. സാധാരണ കടകളിൽ നിന്നും മാത്രമായിരിക്കും ഇത് വാങ്ങി കഴിക്കാറുള്ളത്? ഇതുപോലെ റെസിപ്പി നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.
Ingredients Of Chicken Samoosa Recipe
- ചിക്കൻ=1/2 കി.ഗ്രാം
- ഉള്ളി
- മല്ലിയില=1/2 കപ്പ്
- പച്ചമുളക്=2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്=1 ടീസ്പൂൺ
- മഞ്ഞൾ പൊടി
- ചുവന്ന മുളകുപൊടി=1 ടീസ്പൂൺ
- ചിക്കൻ മസാലപ്പൊടി=3/4 ടീസ്പൂൺ
- കുരുമുളക് പൊടി
- ഗരം മസാല പൊടി
- ഉപ്പ്
- വെളിച്ചെണ്ണ അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ
Learn How to Make Chicken Samoosa Recipe
ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കി എടുക്കണം അതിനായി നമുക്ക് പാൻ വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുറച്ച് പെരുംജീരകം കുറച്ച് സവാള ചെറുതായി അരിഞ്ഞത് അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കറിവേപ്പില യോജിപ്പിച്ചതിനു ശേഷം വളരെ കുറച്ചു മാത്രം വെള്ളമൊഴിച്ച് അതിലേക്ക് ചിക്കൻ വേവിച്ച് ഉടച്ചത് കൂടി ഒന്ന് ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. മസാല എല്ലാം ഡ്രൈ ആയി തന്നെ കിട്ടണം
അതിനുശേഷം ഇനി നമുക്ക് മാവ് തയ്യാറാക്കാനായി ആവശ്യത്തിന് മൈദയിലേക്ക് കുറച്ച് എണ്ണയും ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം ഇതിനെ ഒന്ന് പരത്തിയെടുത്ത് അതിനുമുകളിൽ വീണ്ടും എണ്ണ തടവി അതിനൊപ്പം തന്നെ അധികം ലയേഴ്‌സ് തന്നെ ഇതിന് തയ്യാറാക്കി എടുക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ ഇതിനെ ഒരു സ്ക്വയർ ഫീറ്റുകൾ ആയിട്ട് മുറിച്ചെടുത്തതിനുശേഷം ഓരോന്നിനും ഉള്ളില് ചിക്കന്റെ മസാല വെച്ചുകൊടുത്ത് ഇതിനെ ഒന്ന് കവർ ചെയ്ത് ത്രികോണകൃതിയിൽ മടക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ ഉണ്ട് ഈ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്
Tips In Making of Chicken Samoosa Recipe
- കാരറ്റ് പോലുള്ള പച്ചക്കറികൾ കൂടി ചേർക്കുക
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക
- വിളമ്പുന്നതിന് മുമ്പ് ചാട്ട് മസാല അല്ലെങ്കിൽ നാരങ്ങ നീര് തളിക്കുക
Also Read :പഴംപൊരി വീട്ടിൽ തയ്യാറാക്കാം