About Unakka Chemmeen Chammanthi
മലയാളികളുടെ ഭക്ഷണരീതികളിൽ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് നോൺവെജ് വിഭവങ്ങൾ.അതിലും ഉണക്കചെമ്മീൻ ഉപയോഗിച്ചിട്ടുള്ള പലതരം വിഭവങ്ങളുണ്ട് ഉണക്കമീൻ കൊണ്ടുള്ള വിഭവങ്ങളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതും വളരെയധികം എളുപ്പത്തിൽ തയ്യാറാക്കാവുന്നതും കൂടിയായ ഒരു വിഭവമാണ് ഉണക്ക ചെമ്മീൻ കൊണ്ടുള്ള ചമ്മന്തി.ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒത്തിരി ഇഷ്ടമാകുമെന്ന് ഉറപ്പാണ്.തയ്യാറാക്കുന്നതിന് അതിന്റെതായ പാകമുണ്ട് ഈ പാകം മാറാതെ ഇരുന്നാൽ മാത്രമേ ഇതിന് അത്രയും രുചി കിട്ടുകയുള്ളൂ.
ചോറിന്റെ കൂടെ മാത്രമല്ല കഞ്ഞിയുടെ കൂടെയും അതുപോലെ നമുക്ക് കുറച്ചുദിവസം സൂക്ഷിച്ചുവയ്ക്കാനും. യാത്ര പോകുന്നവർക്ക് കൊണ്ടുപോകാനും എളുപ്പത്തിലുള്ള ഒന്നാണ് ഉണക്ക ചെമ്മീൻ കൊണ്ടുള്ള ചമ്മന്തി പൊടിയും.ഇന്നിപ്പോൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് വളരെ ഹെൽത്തിയായ ഒരു ഉണക്ക ചെമ്മീൻ ചമ്മന്തിയാണ്
Ingredients Of Unakka Chemmeen Chammanthi
- ഉണക്ക ചെമ്മീൻ – 1 കപ്പ്
- മുളകു പൊടി – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കടുക് – 1 ടേബിൾസ്പൂൺ
- നെല്ലിക്ക – 2 ടേബിൾസ്പൂൺ (ആവശ്യത്തിന്)
- സവാള – 1 (ചുരുക്കി നുറുക്കിയത്)
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
How to make Unakka Chemmeen Chammanthi
- 1) ആദ്യമേ നമ്മൾ എടുത്തുവെച്ച ഉണക്ക ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക
- 2)എല്ലാം വൃത്തിയാക്കി മണ്ണ് മുഴുവനായിട്ട് കളഞ്ഞതിനുശേഷം അടുത്തതായി ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുക്കുക
- 3) മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത ശേഷം ആവശ്യത്തിന് തേങ്ങ, ഉണക്കച്ചെമ്മീൻ, മുളകുപൊടി,ഇഞ്ചി, പച്ചമുളക്, കുറച്ചു വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് ചെറിയൊരു ഉള്ളിയും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് അരച്ചെടുക്കണം.
ഒരുപാട് ഡ്രൈ ആവാത്ത ചമ്മന്തിയാണ് ഇന്നിവിടെ തയ്യാറാക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും, വീഡിയോ മുഴുവൻ കാണുക.
Instructions in making Unakka Chemmeen Chammanthi
- രുചികരമായ സ്വാദിനായി ഏറ്റവും മികച്ച ഉണക്ക ചെമ്മീൻ തന്നെ തയ്യാറാക്കാൻ ഉപയോഗിക്കുക.
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സ്‌പൈസ് നില ക്രമീകരിക്കാൻ മറക്കരുത്
- കേടാകാതെ ഈ ഉണക്ക ചെമ്മീൻ ചമ്മന്തി സൂക്ഷിക്കാൻ വായു ഒട്ടും കടക്കാത്ത പാത്രത്തിൽ തന്നെ സൂക്ഷിക്കാം