പൊരിച്ച പത്തിരി വീട്ടിൽ തയ്യാറാക്കാം

About Poricha pathiri kerala style Recipe

പൊരിച്ച പത്തിരി നല്ല ക്രിസ്പി ആയിട്ട് രുചികരമായിട്ടു ഉണ്ടാക്കാം. വിശ്വാസം വരുന്നില്ലേ, വീട്ടിലും ഇങ്ങനെ ഉണ്ടാക്കാം. പൊരിച്ച പത്തിരി ഒരു മലബാർ വിഭവമാണ്,ഇത് നമുക്ക് രാവിലെ ബ്രേക്ഫാസ്റ്റ് ആയിട്ടോ വൈകുന്നേരം ഒക്കെ കഴിക്കാനായോ ഇങ്ങനെ ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്, എല്ലാവർക്കും ഈ ഒരു റെസിപ്പി ഇഷ്ടമാകും. പൊരിച്ച പത്തിരിയുടെ കൂടെ ചിക്കൻ കറിയും മീൻകറിയും ഒക്കെ കൂട്ടി കഴിക്കാറുണ്ട്,അതിന്റെ ഒപ്പം തന്നെ വെജിറ്റബിൾ കറിയും കഴിക്കാറുണ്ട്. പൊരിച്ച പത്തിരി ആയതുകൊണ്ട് തന്നെ വറുത്ത അരിപ്പൊടിയാണ് ഇതിനകത്ത് എടുക്കുന്നത്, തയ്യാറാക്കുന്ന വിധം വിശദമായി അറിയാം

Ingredients Of Poricha pathiri kerala style Recipe

  • വറുത്ത അരിപ്പൊടി – 200 ഗ്രാം
  • തേങ്ങ ചിരകിയത് – 1/2 കപ്പ് – 50 ഗ്രാം
  • ഷാലറ്റ് – 5 – 25 ഗ്രാം
  • ജീരകം – 1 ടീസ്പൂൺ
  • നെയ്യ് – 1 ടീസ്പൂൺ
  • എള്ള് – 1 ടീസ്പൂൺ
  • ഉപ്പ് – 3/4 ടീസ്പൂൺ
  • വെള്ളം – 1 1/4 കപ്പ് – 300 മില്ലി
  • എണ്ണ – വറുക്കാൻ

Learn How to make Poricha pathiri kerala style Recipe

ആവശ്യമായ വറുത്ത അരിപ്പൊടി എടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് നെയ്യും ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക. കുഴിച്ചതിനുശേഷം ഇതിനെ നമുക്ക് ചെറിയൊരു രീതിയിൽ സെറ്റാക്കി എടുത്തതിനും ശേഷം നല്ലപോലെ പരത്തിയതിനുശേഷം ഒരു അടപ്പുകൊണ്ട് ഒരു ഷേപ്പിൽ ആക്കി എടുക്കുക.

അതിനുശേഷം ഈ ഒരു മാവിനെ നമുക്ക് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വറുത്തെടുക്കാവുന്നതാണ്, വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ റെസിപ്പി . എളുപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഇവിടെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ തയ്യാറാക്കി നോക്കാവുന്നതാണ്. ഒരു മലബാർ സ്പെഷ്യൽ വിഭവം ആണെങ്കിലും പലതരം വ്യത്യസ്തമായിട്ടുള്ള പത്തിരികൾ നമ്മൾ കഴിക്കാറുണ്ട്. ഇനി ഹോട്ടലിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.വീഡിയോ മൊത്തം കാണുക.

Also Read :തേങ്ങ വറുത്തരച്ച മീൻ കറി തയ്യാറാക്കാം

Poricha Pathiri
Comments (0)
Add Comment