നെത്തോലി മീൻകറി തയ്യാറാക്കാം
About Nethili Meen Curry
നെത്തോലിക്കറി അങ്ങനെ ചുമ്മാ ഉണ്ടാക്കരുത്. ഇതുപോലെ തന്നെ തയ്യാറാക്കണം. നെത്തോലി കറി തയ്യാറാക്കുന്ന സമയത്ത് നമ്മൾ ചുമ്മാ സാധാരണ മീൻ കറി പോലെ ഉണ്ടാക്കരുത് ഇതുപോലെ തന്നെ രുചികരമായി ഉണ്ടാക്കിയെടുക്കണം. അതിനായിട്ട് നമുക്ക് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം, വിശദമായി അറിയാം.
Ingredients Of Nethili Meen Curry
- നെത്തോലി : 1 kg
- ചെറിയുള്ളി : 1 കപ്പ്
- ഇഞ്ചി : 1 കഷ്ണം
- വെളുത്തുള്ളി : 7/8 അല്ലി
- തക്കാളി : 2 എണ്ണം
- മഞ്ഞൾപൊടി : ½ സ്പൂൺ
- മുളകുപൊടി : 2½ സ്പൂൺ
- പച്ചമുളക് : 3,4 എണ്ണം
- വെളിച്ചെണ്ണ : ആവശ്യത്തിന്
- ഉലുവ : ¼ സ്പൂൺ
- പുളി വെള്ളം : ¼ കപ്പ്
Learn How to make Nethili Meen Curry
ആദ്യമേ നെത്തോലി നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുക്കുക നെത്തോലി ചെറിയ മീനായതുകൊണ്ട് തന്നെ വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ്,ശരീരത്തിൽ എപ്പോഴും ചെറിയ മീനുകളുടെ ഗുണം വളരെ വലുതാണ്. ഹെൽത്തി ആയിട്ടുള്ള ഒരു മീൻ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നല്ലപോലെ ആദ്യം ഒന്ന് അരപ്പ് തയ്യാറാക്കണം അതിനായിട്ട് തേങ്ങ മഞ്ഞൾപൊടി പച്ചമുളക് അതിലേക്ക് തന്നെ കുറച്ചു മുളകുപൊടി കുറച്ച് മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ജീരകം ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക
ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. അടുത്തത് ചെയ്യേണ്ടത് ഈ ഒരു മീൻ കറി തയ്യാറാക്കുന്നതിനായിട്ട് ഒരു ചട്ടിയിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്താൽ ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളി ഒന്ന് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് തക്കാളി കൂടി ചേർത്ത് ഒന്ന് വഴറ്റിയെടുത്ത് അതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് അതിലേക്ക് തന്നെ നമുക്ക് മീനും ഒപ്പം തന്നെ അരപ്പും ചേർത്ത് അതിലേക്ക് കുറച്ചു പുളി വെള്ളം പിഴിഞ്ഞത് കൂടി ഒഴിച്ചുകൊടുത്തു അടച്ചുവെച്ച് ഉപ്പും വെച്ച് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ചെറിയ തീയിൽ വേവിച്ച് കുറുക്കി എടുക്കാവുന്നതാണ്. മറ്റ് കറികൾ ആവശ്യമില്ല, ഈ ഒരൊറ്റ കറി ധാരാളം, വീഡിയോ കൂടി കാണുക.
Tips In Making Of Nethili Meen Curry
- മികച്ച രുചിക്കും ഘടനയ്ക്കും പുതിയ നെത്തോലി ഉപയോഗിക്കുക
- മുളകുപൊടിയുടെ അളവ് നിങ്ങൾ ആഗ്രഹിക്കുന്ന എരിവിന് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക
- ഒരു രുചികരമായ സ്വാദിനായി പുളി നീര് അല്ലെങ്കിൽ വിനാഗിരി ചേർക്കുക
Also Read :തേങ്ങ വറുത്തരച്ച ബീഫ് കറി തയ്യാറാക്കാം
ബീഫ് ഫ്രൈയുടെ രുചിയിൽ ചേന ഫ്രൈ തയ്യാറാക്കാം