Beef Curry | തേങ്ങ വറുത്തരച്ച ബീഫ് കറി തയ്യാറാക്കാം

Ingredients Of Beef Curry

  • ബീഫ് – 500 ഗ്രാം
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ്
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ
  • ഉണങ്ങിയ വറുത്തതിന്:
  • തേങ്ങ ചിരകിയത് – 5 ടീസ്പൂൺ
  • ഷാലോട്ട് – 1
  • പെരുംജീരകം വിത്തുകൾ – 1/2 ടീസ്പൂൺ
  • കറിവേപ്പില
  • കറി ഉണ്ടാക്കാൻ:
  • ഷാലറ്റ് – 150 ഗ്രാം
  • ഉള്ളി – 1 (ഇടത്തരം)
  • ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ
  • വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
  • കറിവേപ്പില
  • തക്കാളി – 1 (വലുത്)
  • തേങ്ങ കഷണങ്ങൾ – 2 ടീസ്പൂൺ
  • പച്ചമുളക് – 2
  • മുളകുപൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • അരച്ച പേസ്റ്റ്
  • എണ്ണ
  • ഉപ്പ്
  • ചൂടുവെള്ളം – 1 1/2 ഗ്ലാസ് + 1/4 ഗ്ലാസ്

Learn How to make Beef Curry

തേങ്ങ വറുത്തരച്ച നാടൻ ബീഫ് കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ബീഫ് നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മഞ്ഞൾപ്പൊടി ഉപ്പും കുറച്ച് ഗരം മസാലയും കുറച്ച് കുരുമുളകുപൊടി ചേർത്തു കൈകൊണ്ട് നന്നായി തിരുമ്മിയെടുത്തതിനുശേഷം കുക്കറിൽ നന്നായിട്ട് വേവിച്ചെടുക്കുക ഇനി അടുത്തതായിട്ട് മസാലകളൊക്കെ നമുക്ക് തേങ്ങയും ഒപ്പം തന്നെ മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല ബീഫ് മസാല കുരുമുളകുപൊടി എന്നിവ ചേർത്ത് കറിവേപ്പിലയും ചേർത്തു കൊടുത്തു നന്നായിട്ട് വറുത്ത് ഇതിനെ ഒന്ന് അരച്ചെടുത്ത മാറ്റിവയ്ക്കുക

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കുറച്ച് സവാള ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് പെരുംജീരകം ഒപ്പം തന്നെ കുറച്ചു മുളകുപൊടി കുറച്ചു ഗരം മസാല എണ്ണയിലൊന്നും മൂപ്പിച്ചെടുത്തതിനു ശേഷം നമുക്ക് ഈ അരച്ചു വെച്ചിട്ടുള്ള കൂട്ടത്തിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് തേങ്ങാക്കൊത്ത് കൂടി ചേർത്തുകൊടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് വെച്ചിട്ടുള്ള ബീഫ് കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണിത് കുറച്ചു പച്ച വെളിച്ചെണ്ണയും ഉപ്പും ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്ത് അടച്ചുവെച്ച് വേവിച്ച് എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാ

ഈ ഒരു ബീഫ് കറി ഉണ്ടെങ്കിൽ നമുക്ക് ചോറ് കഴിക്കാൻ മറ്റ് കറികൾ ആവശ്യമില്ല, എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ ഇത്രയധികം എളുപ്പമുള്ള മറ്റൊരു കറി ഇല്ല എന്ന് തന്നെ പറയാം ഇത് വറുത്തരച്ചു ഉണ്ടാക്കുന്നതുകൊണ്ട് തന്നെ നമുക്കിത് കഴിച്ചാൽ മതിയാകില്ല. വീഡിയോ നോക്കി നിങ്ങൾക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്. വീഡിയോ കാണാം

Tips In Making Of Beef Curry

  • ബീഫ് അമിതമായി വേവിക്കുന്നത് ഒഴിവാക്കുക, കാരണം അത് കടുപ്പമുള്ളതും വരണ്ടതുമാകാം
  • വേണ്ടത്ര താളിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, കാരണം താളിക്കുക കുറഞ്ഞ വിഭവത്തിന് കാരണമാകും

Also Read :ഗോതമ്പ് ഉണ്ടംപൊരി വീട്ടിൽ തയ്യാറാക്കാം

വെളുത്തുള്ളി അച്ചാർ തയ്യാറാക്കാം

You might also like