നുറുക്ക് ഗോതമ്പുണ്ടോ, ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കാം

About Wheat Upma Recipe

നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല രുചികരമായ എല്ലാവരും ഏറ്റെടുത്ത ഒരു ഉപ്പുമാവ് തയ്യാറാക്കി എടുക്കാം. നുറുക്ക് ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കാൻ എന്തെല്ലാം ചെയ്യണം, അറിയാം.

Ingredients Of Wheat Upma Recipe

  • ഗോതമ്പ് – 1 കപ്പ്
  • കാരറ്റ് – 1
  • പച്ചമുളക് – 3
  • ഇഞ്ചി – 1 ടീസ്പൂൺ
  • ചെറുപയർ – 15
  • ഉള്ളി – 1/2
  • കറിവേപ്പില – 2 ചരട്
  • തേങ്ങ ചിരകിയത് – 5 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • കടുക് വിത്ത് – 1 ടീസ്പൂൺ
  • ചുവന്ന മുളക് – 3
  • വെള്ളം – 2 3/4 കപ്പ് (660 മില്ലി)
  • ഉപ്പ് – രുചിക്ക്

Learn How to make Wheat Upma Recipe

ആദ്യമേ നുറുക്ക് ഗോതമ്പ് നല്ലപോലെ വറുത്തെടുക്കണം അതിനുശേഷം മാറ്റിവയ്ക്കുക അതിനുശേഷം അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്തു കൊടുത്ത കുറച്ചു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് ആ വെള്ളത്തിലേക്ക് നുറുക്ക് ഗോതമ്പ് ചേർത്ത് കൊടുത്തു ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് നാരങ്ങാനീരും ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക

കുറച്ചു സമയം കൊണ്ട് തന്നെ നല്ല രുചികരമായിട്ടുള്ള ഉപ്പുമാവ് ആയി കിട്ടും ഇതിലേക്ക് തന്നെ അണ്ടിപ്പരിപ്പ് നെയ്യിൽ നല്ലപോലെ വാർത്തത് കൂടി ചേർത്തുകൊടുത്ത് കൊണ്ട് രണ്ട് സ്പൂൺ നെയ്യ് കൂടെ ചേർത്ത് ഇളക്കി യോജിപ്പിക്കണം, അത് കാരണം രുചി കൂടുകയും ചെയ്യും, ഇതിലേക്ക് വേണമെങ്കിൽ കുറച്ച് തേങ്ങ ചിരകിയത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്, വിശദമായി അറിയാൻ വീഡിയോ കൂടി കാണുക

Also Read :മത്തി മുളകിട്ടത് വീട്ടിൽ തയ്യാറാക്കാം

Wheat Upma Recipe