About Vattayappam Christmas Special
ക്രിസ്മസിന് നമ്മൾ പലവിധ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്, പക്ഷേ നമുക്ക് വളരെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നുതന്നെയാണ് വട്ടയപ്പം,ഈ ഒരു വട്ടയപ്പം എളുപ്പം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ, എന്തെല്ലാം കാര്യങ്ങളെന്ന് അറിയാം.
Ingredients Of Vattayappam Christmas Special
- വെള്ള അരി – 2 കപ്പ്
- തേങ്ങ ചിരകിയത് – 1 കപ്പ്
- തേങ്ങാപ്പാൽ – 1+1/2 കപ്പ്
- തേങ്ങാവെള്ളം – 1/2 കപ്പ്
- വെള്ളം – 1+1/2 കപ്പ്
- പഞ്ചസാര – 5 ടീസ്പൂൺ
- ഏലക്ക പൊടി – 3/4 ടീസ്പൂൺ
- ഉപ്പ് – 2 നുള്ള്
- നെയ്യ്
- ചെറി
- യീസ്റ്റ് – 1/2 ടീസ്പൂൺ
Learn How to make Vattayappam Christmas Special
ആദ്യം നമുക്ക് അരിപ്പൊടി അല്ലെങ്കിൽ അരി നന്നായിട്ട് കുതിർത്തെടുക്കണം. നന്നായിട്ട് കുതിർത്തെടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും കുറച്ച് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുത്ത് കുറച്ചു ചോറും കൂടെ ചേർത്ത് ഈ ഒരു മാവിനെ പൊങ്ങാൻ ആയിട്ട് ഇതിലേക്ക് ഈസ്റ്റ് കലക്കി ഒഴിച്ചു കൊടുത്തു പഞ്ചസാരയും ചേർത്തു കൊടുക്കണം മധുരം എത്രമാത്രം വേണമെന്ന് നോക്കിയിട്ട് വേണം പഞ്ചസാര ചേർത്തു കൊടുക്കേണ്ടത്. ഇത്രയും ചേർത്ത് കൊടുത്തതിനുശേഷം അത് നല്ലപോലെ അരച്ചെടുത്ത് ഇതിനെ നന്നായിട്ട് മാവ് പൊങ്ങി വന്നു കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് നെയ്യ് തടവിയതിന് ശേഷം അതിലേക്ക് മാവൊഴിച്ച് കൊടുത്ത ആവിയിലേക്ക് വച്ച് വേവിച്ചെടുക്കാവുന്നതാണ്.
തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ വട്ടയപ്പം. തയ്യാറാക്കുന്ന വിധം വീഡിയോ വഴി അറിയാം.നിങ്ങൾക്ക് ഇഷ്ടമായാൽ ഇതുപോലെ ഉണ്ടാക്കി നോക്കാവുന്നതാണ്. വട്ടയപ്പം റെഡിയായി വന്നു കഴിഞ്ഞാൽ അതിനു മുകളിലായിട്ട് നട്ട്സ് ഒക്കെ ചേർത്തു കൊടുക്കാം മാവ് ഒഴിക്കുമ്പോൾ തന്നെ ഇതിനു മുകളിലായിട്ട് അണ്ടിപ്പരിപ്പും അതുപോലെ മുന്തിരിയും ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ്. ക്രിസ്മസിന് രാവിലെ ആയാലും വൈകിട്ട് ആയാലും കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവമാണ് ഈ ഒരു വട്ടയപ്പം.വീഡിയോ കാണാം
Also Read :തേങ്ങ വറുത്തരച്ച മീൻ കറി തയ്യാറാക്കാം