വറുത്തരച്ച സാമ്പാറിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ഇതിനൊരു കാരണമുണ്ട് ,അത്രത്തോളം നന്നായിട്ടാണ് നമ്മൾ തേങ്ങയും മറ്റു മസാലകളും വറുത്തരച്ചിട്ടാണ് ഇതിലേക്ക് ചേർക്കുന്നത്. പല നാടുകളിലും പല രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത് ,പൊടികൾ മാത്രം ചേർത്തിട്ടുള്ള സാമ്പാറും ഉണ്ട് .പൊടികൾ ചേർത്ത സാമ്പാറിന് ഒരു സ്വാദും അതുപോലെ വറുത്തരച്ച സാമ്പാറിന് കുറച്ച് വ്യത്യസ്തമായ ഒരു സ്വാദുമാണ് വരുന്നത് പക്ഷേ വളരെ ഹെൽത്തിയും നല്ല ടേസ്റ്റിയും ആണ് ഈ ഒരു സാമ്പാർ. അതിനായിട്ട് നമുക്ക് എന്തൊക്കെ സാധനങ്ങളാണ് ആവശ്യമുള്ളത് എന്ന് നോക്കാം
Ingredients Of Varutharacha Sambar recipe
- സാമ്പാർ പരിപ്പ് – 1 കപ്പ്
- വഴുതനങ്ങ – 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
- മത്തങ്ങ – 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
- മുരിങ്ങയില – 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
- സവാള – 1 (അരിഞ്ഞത്)
- തക്കാളി – 1 (അരിഞ്ഞത്)
- കറിവേപ്പില – കുറച്ച്
- തേങ്ങ – 1/2 കപ്പ് (ചതച്ചത്)
- മുളകുപൊടി – 1-2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – ആസ്വദിപ്പിക്കുന്നതാണ്
- മല്ലി പൊടി – 2-3 ടീസ്പൂൺ
- നെയ്യ് അല്ലെങ്കിൽ എണ്ണ – ചൂടാക്കാൻ
- കടുക് – 1 ടീസ്പൂൺ
- ഉലുവ – 1/2 ടീസ്പൂൺ
- കായം – ഒരു നുള്ള്
How to make Varutharacha Sambar recipe
സാമ്പാർ തയ്യാറാക്കുന്നതിനുള്ള പച്ചക്കറികളും പരിപ്പും എടുക്കുക .ആദ്യം കുറച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക നന്നായിട്ട് ഇതൊന്നു വെന്തതിനുശേഷം ഇനി അടുത്തതായി നമുക്ക് തേങ്ങ വറുത്ത് അരച്ചെടുക്കണം . ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്തു കൊടുത്തു ചെറിയ തീയിൽ നല്ലപോലെ ഇതിനെ ഒന്ന് വറുക്കണം അതിലേക്ക് നമുക്ക് മുളകുപൊടിയും, മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു കൊടുത്ത് നന്നായിട്ട് വറുക്കുക. ഇതിലേക്ക് കുറച്ച് ഒലിവ് കൂടി ചേർത്ത് വേണം ഇത് വറുത്ത് എടുക്കേണ്ടത്.
വറുത്തു കഴിഞ്ഞാൽ പിന്നെ ഇതെല്ലാം നന്നായിട്ട് ഒന്ന് അരച്ചെടുക്കണം. വേവിച്ച് വച്ചിട്ടുള്ള പച്ചക്കറിയിലും പരിപ്പിന്റെയും കൂടെ ഇതുകൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കി എടുക്കണം. അതിലേക്ക് ആവശ്യത്തിന് പുളി വെള്ളവും കൂടി ചേർത്തു കൊടുക്കണം. ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് കായപ്പൊടിയും ചേർത്ത് ഇതിനെ വീണ്ടും തിളപ്പിച്ച് കുറുക്കിയതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കടുക് താളിച്ച് ഒഴിച്ചു കൊടുക്കുക . ചീനച്ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും നല്ല പോലെ വറുത്ത് ഈ സാമ്പാറിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്
Also Read :ചൊവ്വരി പായസം രുചിയോടെ തയ്യാറാക്കാം