About Undampori Recipe
ചായക്കടയിലെ കണ്ണാടി പെട്ടികളിൽ കാണുന്ന തിളങ്ങുന്ന ആ ഒരു പലഹാരം ആർക്കാണ് ഇഷ്ടമാകാത്തത്.നമ്മുടെ സ്വന്തം ഉണ്ടംപൊരി തയ്യാറാക്കാം.ഗോതമ്പ് കൊണ്ട് നല്ല നാടൻ ഉണ്ടംപൊരി തയ്യാറാക്കി എടുക്കാം, ഗോതമ്പ് എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും അറിയാവുന്നതാണ് ഇത് നമുക്ക് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഉണ്ടംപൊരിയാണ് അതുകൂടാതെ പണ്ടുകാലങ്ങളിലേക്ക് ചായക്കടകളിലും നാടൻ പലഹാരമായിട്ടുള്ള ഈ ഒരു ഉണ്ടംപൊരി കണ്ണാടി പെട്ടികളിൽ ഇരിക്കുമ്പോൾ അത് കാണുമ്പോൾ തന്നെ നമുക്ക് കൊതിയാകും.എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
Ingredients Of Undampori Recipe
- ചെറിയ വാഴപ്പഴം – 2
- ശർക്കര സിറപ്പ് – (രുചിക്കനുസരിച്ച്)
- ഗോതമ്പ് പൊടി – 2 കപ്പ്
- ബേക്കിംഗ് സോഡ – ½ ടീസ്പൂൺ
- ഉപ്പ് – ¼ ടീസ്പൂൺ
- ഏലക്ക പൊടി – ½ ടീസ്പൂൺ
- വെള്ളം
- വറുക്കാനുള്ള ചൂടുള്ള എണ്ണ
Learn How to make Undampori Recipe
രുചികരമായിട്ട് ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ.ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് നമുക്ക് ശർക്കര പാനി കാച്ചിയതും ഒപ്പം തന്നെ പഴം നല്ലപോലെ ഒന്ന് അരച്ചെടുത്തതും കൂടി ചേർത്തു കൊടുക്കാണ് ചെയ്യുന്നത് ഇതിലേക്ക് നമുക്ക് നേന്ത്രപ്പഴമാണ് ഉപയോഗിക്കേണ്ടത് അതിനുശേഷം ഇതിലെ ഏലക്ക പൊടി കൂടി ചേർത്തു നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക ഒരു നുള്ളു ഉപ്പു കൂടി ചേർത്തു മാവ് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക ഉരുളകളാക്കി എടുക്കാൻ പറ്റുന്ന പാകത്തിന് വേണം മാവ് കുഴച്ചെടുക്കേണ്ടത്.
ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഇത്രമാത്രമേ ചെയ്യാനുള്ള മാവ് കുഴച്ചെടുത്തു കഴിഞ്ഞാൽ ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു എണ്ണ നന്നായിട്ട് തിളച്ചു കഴിയുമ്പോൾ ഇതിൽ നിന്ന് ഓരോ ഉരുളകളാക്കി എടുത്തു എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് ഈയൊരു ഉണ്ടംപൊരി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ,ഇത് എല്ലാവർക്കും കഴിക്കാനും കഴിയും.ഇഷ്ടമാകുന്നതിന് കാരണം ഇതിന്റെ ഫ്ലേവർ തന്നെയാണ് മാവു കുറച്ച് തേങ്ങാക്കൊത്തും കൂടി ചേർത്തു കൊടുത്തു കഴിഞ്ഞാൽ രുചി കൂടുകയും മണം കൂടുകയും ചെയ്യും. തയ്യാറാക്കുന്ന വിധം ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്
Also Read :ചിക്കൻ അച്ചാർ രുചികരമായി തയ്യാറാക്കാം