About Traditional Kerala Tharavu Mappas
താറാവ് മപ്പാസ് ശരിക്കുള്ള സ്വദിൽ ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം, ഇതുപോലെയാണ് ഉണ്ടാക്കുന്നതെങ്കിൽ നമുക്ക് ഏത് സമയത്തും കഴിക്കാൻ ഇഷ്ടമാകും .ചോറിന്റെ കൂടെ ആയാലും ചപ്പാത്തിയുടെ കൂടെ ആയാലും ഏത് ബ്രേക്ക്ഫാസ്റ്റ്ന്റെ കൂടെയും ഡിന്നറിനും രുചികരമായി കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മപ്പാസ് ,അതിനായിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഓരോന്നായി വിശദമായി നോക്കാം
Ingredients Of Traditional Kerala Tharavu Mappas
- താറാവ് – 3/4 കിലോ
- മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
- കുരുമുളക് പൊടി -1/2 ടീസ്പൂൺ
- ഉപ്പ് -1/4 ടീസ്പൂൺ
- വിനാഗിരി – 1 ടീസ്പൂൺ
- പച്ചമുളക് – 3
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- ഏലം 2
- ഗ്രാമ്പൂ
- വെളിച്ചെണ്ണ
- വെളുത്തുള്ളി
- ഇഞ്ചി ഇടത്തരം
- ചെറിയ ഉള്ള – 10
- വലിയ ഉള്ളി – 1
- പച്ചമുളക് 4 മുതൽ 5 വരെ
- കറിവേപ്പില
- ഉപ്പ്
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി- 2 നുള്ള്
- ഉലുവ പൊടി – 1/4 ടീസ്പൂൺ
- തക്കാളി
- വിനാഗിരി – 1/4 ടീസ്പൂൺ
- വെള്ളം – 1/4 മുതൽ 1/2 കപ്പ് വരെ
- കട്ടിയുള്ള തേങ്ങാപ്പാൽ -3/4 കപ്പ്
- കശുവണ്ടി പേസ്റ്റ്
- ചൂടുവെള്ളം – 1/2 കപ്പ്
Learn How to make Traditional Kerala Tharavu Mappas
ആദ്യമേ എടുത്തുവെച്ച താറാവ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും കുറച്ച് വിനാഗിരിയും ആവശ്യത്തിന് ഉപ്പും കുറച്ച് ചതച്ചു വെച്ചിട്ടുള്ള ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചു വയ്ക്കുക ഇനി മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു പട്ട ഗ്രാമ്പു ഏലക്കയും ചേർത്തുകൊടുത്ത അതിലേക്ക് തന്നെ കുരുമുളക് പൊടിച്ചത് ചുക്കുപൊടിയും ചേർത്തതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് കുറച്ച് ചെറിയ ഉള്ളി കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് പച്ചമുളക് ചേർത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഗരം മസാലയും ഒപ്പം തന്നെ മഞ്ഞൾപൊടിയും ചേർത്ത് കുറച്ചു വിനാഗിരി ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വെക്കണം
ഇതിനെ നമുക്ക് കുക്കറിനുള്ളിലേക്ക് കൊടുത്തതിനു ശേഷം ഒപ്പം തന്നെ തയ്യാറാക്കി വെച്ചിട്ടുള്ള തറവുകൂടി ചേർത്തു നല്ലപോലെ വേവിച്ചെടുത്ത് ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപാൽ കൂടി ഒഴിച്ചുകൊടുത്ത് വീണ്ടും നന്നായിട്ട് തിളപ്പിച്ച് യോജിപ്പിച്ച് എടുക്കാവുന്നതാണ് ഇത് കുറുകുന്നതനുസരിച്ച് വീണ്ടും തേങ്ങാപ്പാൽ ചേർത്ത് കൊടുത്തു കൊണ്ടിരിക്കണം കുറച്ചു പച്ചമുളക് കീറിയതും കൂടി ചേർത്ത് ഇത് നന്നായിട്ട് തിളപ്പിച്ച് വറ്റിച്ച് വേണം എടുക്കേണ്ടത് കുരുമുളകുപൊടി കുറച്ചുകൂടി ചേർത്തു കൊടുക്കാം ,നല്ല രുചികരമായിട്ടുള്ള ഒരു മപ്പാസ് ആണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നിങ്ങൾ കൂടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
Tips In Making Traditional Kerala Tharavu Mappas
- കറിയുടെ യഥാർത്ഥ രുചിക്ക് വെളിച്ചെണ്ണ ഉപയോഗിക്കുക
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സുഗന്ധവ്യഞ്ജന നില ക്രമീകരിക്കുക
- കൂടുതൽ രുചിക്കായി ഉരുളക്കിഴങ്ങ് അല്ലെങ്കിൽ കാരറ്റ് ചേർക്കുക
Also Read These :കുമ്പളങ്ങാ കറി വീട്ടിൽ തയ്യാറാക്കാം