തട്ടുകട സ്റ്റൈലിൽ തേങ്ങാ ചമ്മന്തി വീട്ടിൽ തയ്യാറാക്കാം

About How to make Thattukada Chammanthi recipe

തട്ടുകളിൽ നിന്നും നമ്മൾ എപ്പോഴും എന്തെങ്കിലും വാങ്ങുമ്പോൾ കിട്ടുന്ന ഒന്നാണ് ഒരു ഓറഞ്ച് ചമ്മന്തിയും അതുപോലെതന്നെ നല്ല തട്ട് ദോശയും ഇത് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഈ ചമ്മന്തി കൂട്ടി ദോശയും ഇഡലിയും കഴിക്കുന്നതിനു വേണ്ടി മാത്രം തട്ടുകടയിൽ പോകുന്ന ഒത്തിരി ആളുകൾ ഉണ്ട് പക്ഷേ നമുക്ക് ഈ ചമ്മന്തി വീട്ടിൽ ഉണ്ടാക്കാൻ സാധിച്ചാൽ പിന്നെ എന്തിനാണ് കടയിൽ പോയി കഴിക്കുന്നത് അതുപോലെതന്നെ കാശ് വെറുതെ വേസ്റ്റ് ആക്കുകയും വേണ്ട നമുക്ക് ഇത് ഇഷ്ടംപോലെ ഉണ്ടാക്കി കഴിക്കുകയും ചെയ്യാം, സമയമൊന്നും എടുക്കുന്നില്ല 5 മിനിറ്റ് മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കാം.

Ingredients Of How to make Thattukada Chammanthi recipe

  • തേങ്ങ ചിരണ്ടിയത് – 1 Cup
  • ചെറിയ ഉള്ളി – 2 + 4 Nos
  • ഇഞ്ചി – ¼ Inch Piece
  • മുളകുപൊടി – 1 Teaspoon
  • വെള്ളം – ½ + ¾ Cup (120 + 180 ml)
  • വെളിച്ചെണ്ണ- 2 Tablespoons
  • കടുക് – ½ Teaspoon
  • ഉണക്കമുളക് – 2 Nos
  • കറിവേപ്പില – 1 Sprig
  • ഉപ്പ് – ¾ Teaspoon

Learn How to make Thattukada Chammanthi recipe

നമുക്ക് ആദ്യമായി ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങ മുളകുപൊടി കുറച്ച് പുളി ഒപ്പം തന്നെ കുറച്ച് ചെറിയ ഉള്ളിയോ സവാളയോ ചേർത്തുകൊടുത്ത കുറച്ച് ഇഞ്ചിയും ചേർത്ത് കൊടുത്ത് ഇതിന്റെ ഒപ്പം തന്നെ ചേർത്തു കൊടുക്കേണ്ട ഒന്നാണ് കുറച്ചു കറിവേപ്പില ഇത്രയും ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക ഇത് കുറച്ച് ലൂസ് ആയിട്ടുള്ള ചമ്മന്തി ആയതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചുകൊടുത്ത് വേണം ഇത് അരച്ചെടുക്കേണ്ടത്

ഒട്ടും തരിയില്ലാതെ അരച്ചെടുത്തതിനു ശേഷം ഒരു ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് വറുത്തതിനുശേഷം തീ കുറച്ചുവെച്ച് ഈ ചമ്മന്തി അതിലേക്ക് ഒഴിച്ചുവെച്ച് ഒന്ന് ചൂടായാൽ മാത്രം മതി ഒരിക്കലും തിളക്കാൻ പാടില്ല ഇതാണ് ഈ ചമ്മന്തി തയ്യാറാക്കുന്നതിനുള്ള സീക്രട്ട് കുറച്ച് അധികം നേരം ഇരിക്കുന്നതിനെയാണ് ഇതിലേക്ക് പുളി ചേർത്ത് കൊടുക്കുന്നത്.ഈ വീഡിയോ കൂടി കാണാം

Also Read :ബീഫ് പെപ്പർ റോസ്റ്റ് തയ്യാറാക്കാം

Thattukada Chammanthi