തക്കാളി തീയൽ തയ്യാറാക്കാം

തക്കാളി തീയൽ തയ്യാറാക്കാം

About Thakkali Theeyal Recipe

തേങ്ങ അരക്കാതെ നല്ല രുചികരമായിട്ടുള്ള തക്കാളി തീയൽ തയ്യാറാക്കാം.വളരെ രുചികരവും, കൂടാതെ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുകയും ചെയ്യുന്ന ഈ തക്കാളി തീയൽ ഉണ്ടാക്കുന്നത് എങ്ങനെയെന്നു അറിയാം.

Ingredients Of Thakkali Theeyal Recipe

  • തക്കാളി – രണ്ടെണ്ണം
  • സവാള – രണ്ടെണ്ണം
  • ഇഞ്ചി – ഒരു കഷ്ണം
  • വെളുത്തുള്ളി – 5 അല്ലി
  • ഉള്ളി – 15 എണ്ണം
  • മഞ്ഞൾപൊടി – 1/2 tsp
  • കാശ്മീരി മുളക്പൊടി – 1 tbsp
  • മല്ലിപ്പൊടി – 1 heaped tbsp
  • വെളിച്ചെണ്ണ – 1 1/2 tsp
  • കടുക് – 1 tsp
  • ഉലുവ – 8 – 10 എണ്ണം
  • വറ്റൽ മുളക് – 3 എണ്ണം
  • വാളൻ പുളി
  • കറിവേപ്പില
  • ശർക്കര/ പഞ്ചസാര – 1/2 tsp
  • വെള്ളം – 2 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
Thakkali Theeyal

Learn How to make Thakkali Theeyal Recipe

നമ്മൾ ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമേ ഉള്ളൂ,ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിൽ കുറച്ച് തക്കാളിയും സവാള ചെറുതായി അരിഞ്ഞതും അതിലേക്ക് തന്നെ പച്ചമുളക് നീളത്തിൽ അരിഞ്ഞതും അതിലേക്ക് തന്നെ കുറച്ച് ഇഞ്ചിയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടി മല്ലിപ്പൊടിയും ചേർത്ത് നല്ലപോലെ വറുത്തെടുക്കുക വറുത്തതിനുശേഷം അതിലേക്ക് പുളിവെള്ളം ചേർത്ത് കൊടുത്ത് കുറച്ചു വെള്ളവും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് കായപ്പൊടി ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. അതിനുശേഷം വാതില കടുക് താളിച്ച് ഒഴിക്കുക

അതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്ത് വറുത്ത് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക ബാക്കി ചേരുവകളും ചേർക്കേണ്ട ആവശ്യമില്ല തേങ്ങ അരക്കാതെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും, കൂടാതെ വാർത്തെടുക്കുന്ന ചേരുവകളെല്ലാം നല്ലപോലെ വറുത്തതിനു ശേഷം മാത്രമേ ഇതിലേക്ക് ഉപയോഗിക്കാൻ പാടുള്ളൂ. ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു കറിയാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും, ഈ വീഡിയോ കൂടി കാണാൻ മറക്കല്ലേ

Also Read :ക്യാരറ്റ് അച്ചാർ തയ്യാറാക്കാം

Thakkali Theeyal Recipe