രുചിയൂറും വെജിറ്റബിൾ സ്റ്റൂ എളുപ്പം തയ്യാറാക്കാം
About Tasty Vegetable Stew Recipe
റസ്റ്റോറന്റിൽ നിന്ന് വാങ്ങുന്ന വെജിറ്റബിൾ സ്റ്റൂ സ്വാദ് കൂടുന്നതിന് കാരണം അറിയുമോ?? വളരെ പെട്ടെന്ന് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കാം. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ, ഏതൊരു ബ്രേക്ക്‌ഫാസ്റ്റിലും ഹെൽത്തി കറിയായി വെജിറ്റബിൾ സ്റ്റൂ മാത്രം മതി, ഇങ്ങനെ ഉണ്ടാക്കി നോക്കാം
Ingredients Of Tasty Vegetable Stew Recipe
- ആദ്യത്തെ തേങ്ങാപ്പാൽ/ഒന്നാം നാളികേര പാൽ -1കപ്പ്
- രണ്ടാം തേങ്ങാപ്പാൽ /രണ്ടാം നാളികേര പാൽ – 3കപ്പ്
- കാരറ്റ് -1
- ബീൻസ്- 8
- ഗ്രീൻ പീസ് / പച്ച പട്ടാണി – 1/4കപ്പ്
- ഉരുളക്കിഴങ്ങ്
- ഉള്ളി/സവാള – 2
- ഉപ്പ്
- പച്ചമുളക്
- ഇഞ്ചി
- കറിവേപ്പില
- കറുവപ്പട്ട
- ഗ്രാമ്പൂ
- ഏലം
- വെളിച്ചെണ്ണ
- വെള്ളം
Learn How to make Tasty Vegetable Stew Recipe
ആദ്യമേ ആവശ്യത്തിന് എടുത്തു വെച്ചിട്ടുള്ള വെജിറ്റബിൾസ് എല്ലാം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കണം. അതിനുശേഷം തേങ്ങാപ്പാലിൽ ഇതെല്ലാം നല്ലപോലെ പാകമാകുവാനായി ഇടുക, ശേഷം നന്നായിട്ട് വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കുറച്ച് പച്ചമുളക് കീറിയത് ഇഞ്ചി ചതച്ചതും കൂടി ചേർത്തു കൊടുക്കണം. ഇത് രണ്ടും നന്നായിട്ട് വെന്ത് കുറുകി വരുന്ന സമയത്ത് ഇതിലേക്ക് ഗരം മസാലയും കുരുമുളകുപൊടിയും ചേർത്തു കൊടുക്കണം
അതിനുശേഷം വീണ്ടും തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് അല്ലെങ്കിൽ തേങ്ങ കൂടി അരച്ചതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ആവശ്യത്തിന് കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക ഇതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്,ഇനി മുതൽ പൊറോട്ടയുടെ കൂടെയും ദോശക്കും ഇടിയപ്പത്തിന്റെ കൂടെയും അപ്പത്തിന്റെ കൂടെയുമെല്ലാം കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത്. ഈ വീഡിയോ വിശദമായി കാണാനും മറക്കല്ലേ
Health Benefits Of Tasty Vegetable Stew Recipe
- വിറ്റാമിൻ എ, സി, കെ എന്നിവയാൽ വെജിറ്റബിൾ സ്റ്റൂ സമ്പന്നമാണ്
- നാരുകളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും നല്ല ഉറവിടമാണ്
- കലോറിയും പൂരിത കൊഴുപ്പും കുറവാണ്
- ആരോഗ്യകരമായ ദഹനത്തെയും പ്രതിരോധശേഷിയെയും ഏറെ മികച്ചതാക്കി മാറ്റുന്നു
Also Read This :സോഫ്റ്റ് ഉണ്ണിയപ്പം വീട്ടിലും തയ്യാറാക്കാം