വെജിറ്റബിൾ കുറുമ ഇങ്ങനെ തയ്യാറാക്കാം
About Vegetable Korma Recipe
കുക്കറിൽ ഇതുപോലെ നല്ല കിടിലൻ വെജിറ്റബിൾ കുറുമ തയ്യാറാക്കിയാൽ എല്ലാത്തിന്റെ കൂടെയും കഴിക്കാൻ ഇതു മാത്രം മതി, വളരെ അധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതാണ് ഈ ഒരു വെജിറ്റബിൾ കുറുമ, ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചെയ്യേണ്ട കാര്യങ്ങൾ അറിയാം
Learn How to make Vegetable Korma Recipe
നമുക്ക് ആദ്യം ചെയ്യേണ്ടത് വെജിറ്റബിൾ നല്ല പോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കണം അതിനായിട്ട് ക്യാരറ്റും ബീൻസും ചെറുതായിട്ട് അരിഞ്ഞ സവാളയും അതിലേക്ക് തന്നെ ആവശ്യത്തിന് ഒക്കെ ചേർത്ത് നന്നായിട്ട് കഴുകി വൃത്തിയാക്കിയെടുത്ത് ഇതിനെ നമുക്ക് കുക്കറിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം. അടുത്തതായി ഇതിലേക്ക് ഇഞ്ചി ചതച്ചത് പച്ചമുളക് കീറിയതും ചേർത്ത് കൊടുത്ത് തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് വീണ്ടും ഇതിനെ തിളപ്പിച്ചെടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പില കൂടി ചേർത്തു കൊടുക്കാം
തേങ്ങ പെരുംജീരകം മഞ്ഞൾപൊടി വേണ്ടവർക്ക് അത് ചേർക്കാം ഇല്ല വെള്ളം നിറത്തിൽ വേണ്ടവർക്ക് മഞ്ഞൾപ്പൊടി ഒഴിവാക്കാം അതിനുശേഷം ഗരം മസാലയും ചേർത്ത് അരച്ചതിനുശേഷം ഈ അരപ്പിനെ ഇതിലേക്ക് ഒഴിച്ചു കൊടുത്തു നല്ലപോലെ വേവിച്ചു കുറുക്കി എടുക്കുകയാണ് ചെയ്യുന്നത്. എന്തിന്റെ കൂടെയും പലഹാരങ്ങളുടെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി. വീഡിയോ കൂടി കാണുക.
Also Read :മാവ് കുഴച്ച് പരത്താതെ രുചിയൂറും ക്രീം ബണ്ണ് തയ്യാറാക്കാം