തേങ്ങ അരച്ച് നല്ല കുറുകിയ മീൻ കറി തയ്യാറാക്കാം

About Tasty Thenga Aracha Meen Curry 

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കറികളിൽ ഒന്നുതന്നെയാണത് മീൻ കറി, ഈ ഒരു കറി തയ്യാറാക്കുന്നത് പല രീതിയിലാണ് .മുളകിട്ട ടേസ്റ്റി മീൻ കറി വീടുകളിൽ തയ്യാറാക്കുന്നവരുണ്ട് , തേങ്ങ അരച്ച് മീൻ കറി തയ്യാറാക്കാറുണ്ട് .എങ്കിലും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു കറി കൂടുതൽ രുചികരമായ രീതിയിൽ കിട്ടണമെങ്കിൽ ഇതുപോലെ തേങ്ങ അരച്ച് തന്നെ തയ്യാറാക്കണം ,തേങ്ങ അരച്ച് നല്ല കുറുകിയ മീൻ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം വിശദമായി .

Ingredients Of Tasty Thenga Aracha Meen Curry 

  • മത്സ്യം – 1 കിലോ
  • വെളിച്ചെണ്ണ
  • ഉലുവ – അര ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് – 4 ടീസ്പൂൺ
  • പച്ചമുളക് -2
  • ചുവന്ന മുളക് – 2
  • കറിവേപ്പില
  • ചെറുപയർ – 2 കപ്പ്
  • തക്കാളി – 2
  • കാശ്മീരി മുളകുപൊടി – 3.5 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • പുളി – നാരങ്ങ വലിപ്പം
  • തേങ്ങ ചിരകിയത് – 2 കപ്പ്
  • ആവശ്യത്തിന് ഉപ്പ്

Learn How to make Tasty Thenga Aracha Meen Curry 

ഇപ്രകാരം മീൻ കറി ഉണ്ടാക്കുവാനായി നമുക്ക് നല്ലപോലെ മീൻ കട്ട് ചെയ്ത് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് കടുക്, മുളക് ,കറിവേപ്പില ,ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക് എന്നിവ വഴറ്റി അതിലേക്ക് കുറച്ച് തക്കാളിയും കൂടി ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു പുളി വെള്ളവും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുക്കണം

ശേഷമാണ് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് മീൻ കൂടി ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് തേങ്ങ മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഉലുവപ്പൊടി എന്നിവയെല്ലാം ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഇതിന് നമുക്ക് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം ഇവിടെ വിശദമായിട്ട് ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട് .

Tips In making Tasty Thenga Aracha Meen Curry 
  • നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക
  • മികച്ച രുചിക്കായി പുതിയ തേങ്ങ ഉപയോഗിക്കുക
  • മീൻ അധികം വേവിക്കരുത്
  • വ്യത്യസ്ത തരം മത്സ്യങ്ങളോ കടൽ വിഭവങ്ങളോ ഉപയോഗിച്ച് പരീക്ഷിക്കുക

Also Read These :ഉള്ളി ചമ്മന്തി ഇരട്ടി സ്വാദോടെ ഇങ്ങനെ തയ്യാറാക്കാം

അരിപ്പൊടി മാത്രം മതി, പഞ്ഞിപ്പോലെ വട്ടയപ്പം തയ്യാറാക്കാം

You might also like