About Tasty Thakkali rasam
5 മിനിറ്റ് സമയം മാത്രം മതി, വീട്ടിൽ രുചികരമായ തക്കാളി രസം തയ്യാറാക്കാം. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ, ഈ കാര്യങ്ങൾ ചെയ്തു കൊണ്ട് തക്കാളി രസം ഉണ്ടാക്കിയാൽ കറി വേറെ ഒന്നും വേണ്ട.
Ingredients Of Tasty Thakkali rasam
- തക്കാളി – 4 എണ്ണം
- ഉലുവ – 6 എണ്ണം
- ജീരകം – 1 ടീസ്പൂൺ
- കുരുമുളക് – 1 ടീസ്പൂൺ
- മല്ലി വിത്തുകൾ – 1 ടീസ്പൂൺ
- ചുവന്ന മുളക് – 1
- വെളുത്തുള്ളി – 3 അല്ലി
- കറിവേപ്പില
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- ചെറിയ വലിപ്പമുള്ള പുളി
- മല്ലിയില
- വെളുത്തുള്ളി അരച്ചത് – 2 അല്ലി
- ഉപ്പ് – പാകത്തിന്
Learn How to make Tasty Thakkali rasam
ആദ്യം നമുക്ക് തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കണം അതിനുശേഷം മിക്സഡ് ജാറിലേക്ക് പച്ചമുളക് ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് നല്ലപോലെ അരച്ചെടുത്തതിനുശേഷം മാറ്റിവയ്ക്കുക ഇനി അടുത്തതായിട്ട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിനുശേഷം ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി മല്ലിയില പച്ചമുളക് ചതച്ചത് ഇതിലേക്ക് ചേർത്തു നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിനു തക്കാളിയും ചേർത്ത് നന്നായിട്ട് ഒന്ന് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് ആ മഞ്ഞൾ പൊടിയും ആവശ്യത്തിനു മുളകുപൊടിയും കായപ്പൊടിയും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക
അതിലേക്ക് പുളി വെള്ളവും ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് കാശ്മീരി മുളകുപൊടിയും ചേർത്തു കൊടുത്ത് കായപ്പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ഇതിലേക്ക് മല്ലിയില കൂടി വിതറി കൊടുക്കാമെന്നാണ്. ഈ ഒരു രസം കുറച്ചു ലൂസ് ആയിട്ട് തന്നെയാണ് ഉണ്ടാക്കുന്നത് അതുപോലെ തന്നെ ഈ രസം നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമാണ് ശരീരത്തിന് വളരെ നല്ലതാണ് നമുക്ക് ദഹനത്തിന് ഒരുപാട് സഹായിക്കുന്ന രസം അത് മാത്രമല്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും രാവിലെ നേരത്തെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണിത്. വീഡിയോ മുഴുവനായി കാണാം.
Tips In Making Tasty Thakkali rasam
- പഴുത്തതും രുചിയുള്ളതുമായ തക്കാളി ഉപയോഗിക്കുക
- രുചിയിൽ മസാലയുടെ അളവ് ക്രമീകരിക്കുക
- ആധികാരികതയ്ക്കായി ഒരു നുള്ള് അസഫോറ്റിഡ ചേർക്കുക
Also Read :കോളിഫ്ലവർ ഫ്രൈ തയ്യാറാക്കാം