സദ്യ സ്പെഷ്യൽ അവിയൽ വീട്ടിൽ തയ്യാറാക്കാം

About Tasty Sadya Special Avial Recipe

സദ്യയിലെ പോലെ അവിയൽ വീട്ടിലും നമുക്ക് പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയെടുക്കാൻ ഇതുപോലെയൊക്കെ വേണം ചെയ്യേണ്ടത്. കറികളിൽ ഏറ്റവും ഹെൽത്തി ആയ ആ വിഭവം ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്തതും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ആയിട്ടുള്ള ഒരു റെസിപ്പി തന്നെയാണ്. ഈ ഒരു അവിയൽ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളെ ഉള്ളൂ, എന്തെല്ലാമെന്ന് അറിയാം.

Ingredients Of Tasty Sadya Special Avial Recipe

  • ചേന – 350 ഗ്രാം
  • മഞ്ഞ വെള്ളരിക്ക- 350 ഗ്രാം
  • പടവലങ്ങ
  • കാരറ്റ് – 100 ഗ്രാം
  • പച്ചക്കായ
  • ചെറുപയർ (അച്ചിങ്ങ പയർ) – 100 ഗ്രാം
  • ക്ലസ്റ്റർ ബീൻസ് (അമരക്കായ) – 50 ഗ്രാം
  • മുരിങ്ങക്ക ( മുരിങ്ങിക്ക ) – 1
  • പച്ചമുളക് – 6
  • മഞ്ഞൾ പൊടി – 1 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • ഉപ്പ്
  • കറിവേപ്പില
  • വെളിച്ചെണ്ണ – 6 ടീസ്പൂൺ (3 ടീസ്പൂൺ + 3 ടീസ്പൂൺ)
  • പൊടിക്കുന്നതിന്:
  • തേങ്ങ ചിരകിയത് – 1 1/2 കപ്പ്
  • ചെറിയ ഉള്ളി – 6
  • ജീരകപ്പൊടി / ജീരകം – 1/2 ടീസ്പൂൺ
  • കറിവേപ്പില
  • തൈര് (ചെറുതായി പുളിച്ചത്) – 1/4 കപ്പ് + 2 ടീസ്പൂൺ
Tasty Sadya Special Avial

Learn How to make Tasty Sadya Special Avial Recipe

അവിയൽ തയ്യാറാക്കാൻ വേണ്ടി ആദ്യമേ പച്ചക്കറികൾ എല്ലാം നല്ലപോലെ അരിഞ്ഞെടുക്കണം നീളത്തിലാണ് പച്ചക്കറികൾ എല്ലാം അരിഞ്ഞെടുക്കേണ്ടത് നീളത്തിൽ പച്ചക്കറികളും നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു ഒരു ഉരുളിയിലോ അല്ലെങ്കിൽ ചുവടുകട്ടിയുള്ള പാത്രത്തിൽ കുറച്ച് വെള്ളം വച്ച് അതിലേക്ക് പച്ചക്കറി ചേർത്തു കൊടുത്ത വെള്ളം ഒത്തിരികൂടാതെ ശ്രദ്ധിക്കണം. അതിലേക്ക് തന്നെ കുറച്ച് ഉപ്പും കുറച്ചു മഞ്ഞൾപൊടിയും ചേർത്തു കൊടുത്തു ഇതിലേക്ക് തേങ്ങാ പച്ചമുളക് ജീരകം മഞ്ഞൾപൊടി ചതച്ചത് ഒന്ന് കൊടുക്കാം അതിനുശേഷം അടച്ചുവെച്ച് കറിവേപ്പിലയും ചേർത്ത് വേവിച്ചെടുക്കണം ഇത് ചെറിയ തീയിൽ തന്നെ വെന്ത് വറ്റി വരണം അപ്പോൾ പച്ചക്കറികൾ ഒരുപാട് വെന്തു കുഴഞ്ഞു പോകാനും പാടില്ല ആ രീതിയിൽ വേണം ഉണ്ടാക്കി എടുക്കേണ്ടത് കറക്റ്റ് ആയിട്ട് പാകത്തിന് ആയി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്. ഇതിലേക്ക് ആവശ്യത്തിന് തൈര് കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും കൂടി ഇട്ടുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. വീഡിയോ കൂടി കാണൂ. അവിയൽ എളുപ്പം റെഡിയാക്കാം.

Also Read :നെത്തോലി മീൻകറി തയ്യാറാക്കാം

Avial recipe