ചായക്കടയിലെ രുചിയിൽ പരിപ്പുവട വീട്ടിൽ തയ്യാറാക്കാം

About Tasty Homemade Parippuvada recipe

പരിപ്പുവട വീട്ടിൽ എളുപ്പം തയ്യാറാക്കണമോ? വീട്ടിൽ ഉണ്ടാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒരു ചെറിയ സൂത്രം മാത്രം മതി,നമ്മൾ എന്തായാലും വിട്ടു പോകരുത് ഈ പാചകവിദ്യ,ഇതുപോലെതന്നെ ഉണ്ടാക്കിയാൽ മാത്രമേ നാട്ടിലെ ചായക്കടയിലെ അതേ രുചിയിൽ നമുക്ക് പരിപ്പുവട ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ

Ingredients Of Tasty Homemade Parippuvada recipe

  • പരിപ്പ് – 2 ഗ്ലാസ് / 450 ഗ്രാം
  • സവാള – ഒന്നര വലുത്
  • ഇഞ്ചി – 1 വലിയ കഷണം, ചതച്ചത്
  • പച്ചമുളക് – പാകത്തിന്
  • ചുവന്ന മുളക് – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില
  • എണ്ണ – വറുക്കാൻ

Learn How to make Tasty Homemade Parippuvada recipe

ഇതിനായി ആദ്യം നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ പരിപ്പ് നല്ലപോലെ കുതിരാൻ വെക്കുക, ശേഷം നല്ലപോലെ കുതിർന്നതിനുശേഷം ഇതിൽനിന്ന് പകുതി എടുത്തു ചതച്ചെടുക്കുക ബാക്കി പകുതി നമുക്ക് അതുപോലെതന്നെ വയ്ക്കാൻ ചതച്ചെടുത്ത പകുതിയും ബാക്കി പകുതിയും കൂടി നന്നായിട്ടൊന്ന് കുഴച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് അതുപോലെതന്നെ കുറച്ച് മുളകുപൊടി ആവശ്യത്തിന് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക.

കറിവേപ്പിലയും കൂടി ചേർത്തു കൊടുത്ത് ഇത് നന്നായിട്ട് ഉപ്പും ചേർത്ത് കുഴച്ചെടുക്കണം ഇത്രയും ചേർത്ത് കഴിഞ്ഞാൽ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ചേർത്തു കൊടുക്കേണ്ടത് കുറച്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടിയാണ്. ഇത്രയും ചേർന്ന് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം കൈകൊണ്ട് ഒന്ന് ഉരുട്ടി ഒന്ന് പരത്തിയതിനുശേഷം എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കാവുന്നതാണ്, ഇതെല്ലാം സമയത്ത് കൈകൊണ്ട് കുഴച്ചെടുത്താൽ കുറച്ചുകൂടി നല്ല രുചികരമായി കിട്ടും കാരണം ഈ മസാലകളെല്ലാം നമുക്ക് ആ ഒരു പരിപ്പിലേക്ക് ചേർന്നു കിട്ടുകയും തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്. എങ്ങനെ ഉണ്ടാക്കിയെടുക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോ കാണുന്ന പോലെ ഉണ്ടാക്കി നോക്കാവുന്നതാണ്.

Tips In Making Of Tasty Homemade Parippuvada recipe
  • മസാലയുടെ അളവ് ആവശ്യമായ രുചിക്കനുസരിച്ച് ക്രമീകരിക്കുക.
  • കൂടുതൽ സ്വാദിനായി വറ്റല് കാരറ്റ് അല്ലെങ്കിൽ ബീറ്റ്റൂട്ട് ചേർക്കുക.
  • വ്യത്യസ്‌തമായ ഘടനയ്‌ക്കായി പയറുകളുടെ ഒരു മിശ്രിതം ഉപയോഗിക്കുക.
  • മിശ്രിതം വളരെ കട്ടിയുള്ളതാണെങ്കിൽ ഒരു സ്പ്ലാഷ് വെള്ളം ചേർക്കുക.
  • ചട്ണിയോ സാമ്പാറോ കൂടെ വിളമ്പുക.

Also Read :പൈനാപ്പിൾ പച്ചടി തയ്യാറാക്കാം

You might also like