സ്വാദിഷ്ടമായ ബീഫ് ഫ്രൈ തയ്യാറാക്കാം

About Tasty Beef Fry Recipie

നാടൻ ബീഫ് ഫ്രൈ ഇത് വെറുതെ കഴിക്കാൻ തന്നെ നല്ല രുചികരമാണെന്ന് നമുക്ക് അറിയാം, വീട്ടിൽ ചോറിന്റെ കൂടെയും കൂടാതെ ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയും അപ്പത്തിന്റെ കൂടെയുമെല്ലാം കഴിക്കാൻ വളരെ നല്ലതാണ് ഈ ബീഫ് ഫ്രൈ.എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് എന്തെല്ലാം ചെയ്യണം, വിശദ രൂപത്തിൽ തന്നെ അറിയാം.

Ingredients Of Tasty Beef Fry Recipie

  • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
  • മുളകുപൊടി- 1½ ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • ഗരം മസാല – 1½ ടീസ്പൂൺ
  • ഉപ്പ് – 1½ + ½ ടീസ്പൂൺ
  • ഇഞ്ചി – 2 ഇഞ്ച് കഷണം
  • വെളുത്തുള്ളി – 8
  • പച്ചമുളക് – 3 എണ്ണം
  • വെളിച്ചെണ്ണ- ¼ കപ്പ് (60 മില്ലി)
  • ഉള്ളി (സവോള) – 2 എണ്ണം (ഇടത്തരം വലിപ്പം) – 250 ഗ്രാം
  • കറിവേപ്പില – 3 തണ്ട്
  • കുരുമുളക് പൊടി- 1½ + 1 ടീസ്പൂൺ
  • നെയ്യ് – 1 ടേബിൾസ്പൂൺ
Beef Fry Recipie

Learn How to make Tasty Beef Fry Recipie

ആദ്യം നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ.,ചില പൊടികൈകൾ ചേർക്കുക തന്നെ വേണം ഇതുപോലെ ചേർത്താൽ മാത്രമേ ഇത് നല്ലപോലെ സ്വാദിഷ്ടമായിട്ട് മാറുകയുള്ളൂ, അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ, ബീഫ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി കുറച്ച് ബീഫ് മസാല എന്നിവ ചേർത്ത് കൊടുത്ത ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് നന്നായി കുഴച്ചെടുത്ത അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ ബീഫിലേക്ക് തിരിച്ചുപിടിപ്പിച്ച് കുറച്ചു സമയം മാറ്റിവെക്കുക

ഇനി അടുത്തതായിട്ട് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വളരെ കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം ബീഫ് അല്ലാതിട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക ഇനി ഇത് ഡ്രൈ ഫ്രൈ ആക്കുന്നതിനായിട്ട് കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം കുറച്ച് സവാള മുളകുപൊടിയും മഞ്ഞൾപ്പൊടി കാശ്മീരി മുളകുപൊടി കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് തേങ്ങാക്കൊത്തും ചേർത്ത് നല്ലപോലെ വറുത്തെടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി നന്നായിട്ട് അതില് മിക്സ് ആയി യോജിച്ചു വന്നതിനുശേഷം അതിലേക്ക് വറുത്തു വെച്ചിട്ടുള്ള ബീഫ് കൂടി ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ചെടുക്കുക

അതിനുശേഷം ഇത് അടച്ചുവെച്ച് നല്ല ഡ്രൈ ഫ്രൈ ആകുന്ന വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാം, ഇതാ ബീഫ് ഫ്രൈ തയ്യാർ, വിശദ രൂപത്തിൽ എങ്ങനെ രുചികരമായി ഉണ്ടാക്കാമെന്ന് അറിയാൻ വീഡിയോ കാണുക.

Also Read :ബ്രേക്ക്‌ഫാസ്റ്റ് ഇങ്ങനെ 10 മിനുട്ടിൽ തയ്യാറാക്കാം

ചെറുപയർ പായസം തയ്യാറാക്കാം

Beef Fry Recipie