തക്കാളി കറി ഈ രുചിയിൽ തയ്യാറാക്കാം
About Simple Tomato Curry in 10 Minutes
വീട്ടിൽ കുറച്ചു തക്കാളി ഉണ്ടെങ്കിൽ അത് കൊണ്ട് ഇതുപോലൊരു കറി ഉണ്ടാക്കിയാൽ മാത്രം മതി ,ചോറ് ധാരാളം കഴിക്കാം കഴിയും , ഇതുപോലൊരു തക്കാളി കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ ? ശരിക്കും ഈ തക്കാളി കറി കുട്ടികൾക്കു വരെ ഇഷ്ടമാകും .ഇങ്ങനെ ഉണ്ടാക്കി നോക്കണേ
Ingredients Of Simple Tomato Curry in 10 Minutes
- തക്കാളി – 250
- ചെറിയ ഉള്ളി – 100
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി – 6
- പച്ചമുളക് – 3 എണ്ണം
- വെളിച്ചെണ്ണ –
- കടുക് – അര ടീസ്പൂൺ
- വറ്റൽമുളക് – 2 എണ്ണം
- ജീരകം -അര ടീസ്പൂൺ
- മല്ലിപ്പൊടി
- മുളക് പൊടി – രണ്ടര ടീസ്പൂൺ
- മീറ്റ് മസാല-1
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- ഉപ്പ്
- കറിവേപ്പില
- വെള്ളം
Learn How to make Simple Tomato Curry in 10 Minutes
തക്കാളി കറി തയ്യാറാക്കാം ,അതിനായിട്ട് ആദ്യം തക്കാളി എടുത്തുവെച്ചത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ജിഞ്ചർ ഗാർലിക്കും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് കുറച്ച് പച്ചമുളക് ചേർന്ന് നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കാശ്മീരി മുളകുപൊടിയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക
അതിനുശേഷം അടുത്തതായി ഇതിലേക്ക് തക്കാളി കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് അടച്ച് വേവിച്ച് കുറുക്കി എടുക്കുക ഇതിലേക്ക് കുറച്ച് കറിവേപ്പിലയും മല്ലിയിലയും കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ,തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഈ ഒരു തക്കാളിക്കറി ഇതുപോലെ നന്നായിട്ട് വഴറ്റി കറക്റ്റ് പാകത്തിന് ആക്കി എടുത്തു കഴിഞ്ഞാൽ ഈ ഒരു റെസിപ്പി മാത്രം മതി നമുക്ക് ദോശയുടെ കൂടെയും ഇഡലിയുടെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ കഴിക്കാൻ ,കൂടാതെ തയ്യാറാക്കാൻ ഒരു 5 മിനിറ്റിന്റെ സമയം മാത്രമേ ആവശ്യമുള്ളൂ ,ഈ വീഡിയോ കൂടി കാണുക
Tips In Making Simple Tomato Curry in 10 Minutes
- തക്കാളി കറിക്ക് മികച്ച രുചിക്കായി പുതിയ തക്കാളി ഉപയോഗിക്കുക.
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക.
- അധിക സ്വാദിനായി ഉരുളക്കിഴങ്ങ്, കാരറ്റ് അല്ലെങ്കിൽ കടല ചേർക്കുക.
- സുഗന്ധം കൂട്ടാൻ കറിവേപ്പിലയോ ഉലുവയിലയോ ചേർക്കുക
Also Read :അരിപ്പൊടി മാത്രം മതി, പഞ്ഞിപ്പോലെ വട്ടയപ്പം തയ്യാറാക്കാം