കൊതിയൂറും രുചിയിൽ അവൽ മിൽക്ക് തയ്യാറാക്കാം
About Simple Aval Milk Recipe
നമ്മുടെ വീടുകളിൽ തന്നെ പെട്ടെന്നുണ്ടാക്കാൻ പറ്റുന്നതും അതുപോലെതന്നെ വളരെ എളുപ്പത്തിൽ നമുക്ക് ശരീരത്തിൽ ദഹിക്കുന്നതും ആയിട്ടുള്ളതും ഒരു ഭക്ഷണം പോലെ കഴിക്കാനും കുടിക്കാനും പറ്റുന്ന ഒന്നാണ് അവൽ മിൽക്ക്. ഇത് മാത്രം മതി നമുക്ക് വിശപ്പും ദാഹവും മാറുവാൻ.
Ingredients Of Simple Aval Milk Recipe
- അവൽ – 1 കപ്പ്
- ശീതീകരിച്ച പാൽ – 400 മില്ലി
- വറുത്ത കടല – ഒരു പിടി
- പഞ്ചസാര – 4 ടീസ്പൂൺ
- വാഴപ്പഴം – 2
- ബൂസ്റ്റ് – 1 ടീസ്പൂൺ
Learn How to make Simple Aval Milk Recipe
അവൽ മിൽക്ക് എളുപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് നന്നായി പഴുത്തിട്ടുള്ള ചെറുപഴം നല്ലപോലെ ഒന്ന് ഉടച്ചെടുക്കുക. മൂന്ന് ചെറുപഴമാണ് ഇവിടെ എടുത്തിട്ടുള്ളത് നന്നായിട്ട് ഉടച്ച് എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് വറുത്തെടുത്തിട്ടുള്ള അവലും, പാലും ചേർത്ത് കൊടുത്ത് പഞ്ചസാരയും ചേർത്ത് നിറയെ നട്സ് പൊടിച്ചത് കൂടി ചേർത്ത് കൊടുക്കുക. ഇതെല്ലാം ചേർത്തതിനുശേഷം ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം അടച്ചു വയ്ക്കുക. നന്നായി തണുത്ത പാലാണ് നല്ലത്.ഈ വീഡിയോ കൂടി കാണാം
Health Benefits Of Aval Milk Recipe
- കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്.
- ഇരുമ്പിൻ്റെയും കാൽസ്യത്തിൻ്റെയും നല്ല ഉറവിടം.
- ദാഹം പൂർണ്ണമായി ശമിപ്പിക്കുന്ന ഗുണങ്ങൾ.
- കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
Tips In Making Of Aval Milk Recipe
- പഞ്ചസാരയുടെയും മസാലയുടെയും അളവ് രുചിക്കനുസരിച്ച് ക്രമീകരിക്കുക.
- ലഘുഭക്ഷണത്തിനൊപ്പമോ മധുരപലഹാരമായോ വിളമ്പുക.
- പിന്നീടുള്ള ഉപയോഗത്തിനായി ഫ്രിഡ്ജിൽ വയ്ക്കുക അല്ലെങ്കിൽ ഫ്രീസ് ചെയ്യുക.
Also Read :രുചിയൂറും വെജിറ്റബിൾ സ്റ്റൂ എളുപ്പം തയ്യാറാക്കാം
നൂൽ പൊറോട്ടയും മുട്ടകറിയും ഇങ്ങനെ തയ്യാറാക്കാം