സേമിയ ഉപ്പുമാവ് തയ്യാറാക്കാം
About Semiya Uppumavu
പലതരം ഉപ്പുമാവുകൾ നമ്മൾ ഉണ്ടാക്കാറുണ്ടെങ്കിലും സേമിയ ഉപ്പുമാവിനോട് ഒരു പ്രത്യേക ടേസ്റ്റും ഇഷ്ടവുമാണ് നമുക്ക് എല്ലാവർക്കുമുള്ളത്.അത് നമുക്ക് ഇത്രയധികം ഇഷ്ടപ്പെട്ടു പോകാനുള്ള കാരണം തയ്യാറാക്കുന്ന വിധവും അതുപോലെതന്നെ സേമിയ ഉപ്മാവ് വളരെയധികം രുചികരവുമാണ് എന്നതാണ്,ഈയൊരു റെസിപ്പി വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണ്. അതിനായിട്ട് ചെയ്യേണ്ടത് എന്തെല്ലാമെന്ന് വിശദ രൂപത്തിൽ അറിയാം.
Ingredients Of Semiya Uppumavu
- വെർമിസെല്ലി – 1 കപ്പ് (75 ഗ്രാം)
- സവാള – 1 (ചെറുത്)
- കറിവേപ്പില
- കാരറ്റ് – 1/2
- പച്ചമുളക് – 1
- ഇഞ്ചി – ഒരു ചെറിയ കഷണം (1/2″ വലിപ്പം)
- ഉറാദ് പയർ – 1 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ചുവന്ന മുളക് – 2
- കശുവണ്ടി – 7
- എണ്ണ – 1 1/2 ടീസ്പൂൺ
- ചൂടുവെള്ളം – 1 1/2 കപ്പ് (375 മില്ലി)
- ഉപ്പ്
Learn How to make Homemade Semiya Uppumavu
ആദ്യമേ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ആവശ്യത്തിന് ചെറുതായി അരിഞ്ഞിട്ടുള്ള സവാളയും ചേർത്ത് നല്ലപോലെ പച്ചമുളകും ചേർത്ത് വഴറ്റി എടുക്കുക അതിനുശേഷം ഇതിലേക്ക് കുറച്ച് ഇഞ്ചി ചതച്ചത് കൂടി ചേർത്ത് കൊടുത്ത് വീണ്ടും വഴറ്റി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് കുറച്ച് നാരങ്ങാനീര് കൂടി ചേർത്തു ഉപ്പും ചേർത്തതിനുശേഷം കറിവേപ്പില ഇട്ടുകൊടുത്ത് ഈ വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് വറുത്തെടുത്തിട്ടുള്ള സേമിയ കൂടി ചേർത്തു കൊടുക്കാം
സേമിയ ആദ്യം തന്നെ നമുക്ക് എണ്ണയിലോ അല്ലെങ്കിൽ വെറുതെ ഒന്ന് വറുത്തെടുക്കുന്നത് വളരെ നല്ലതാണ് ഇങ്ങനെ ചെയ്തതിനുശേഷം ഇതിനെ നമുക്ക് ഒരു തിളച്ച വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കാവുന്നതാണ്. തയ്യാറാക്കാനായി വളരെ എളുപ്പവും പെട്ടെന്ന് പണി കഴിയുന്നതും അതുപോലെ തന്നെ നമുക്ക് ഏത് സമയത്ത് കഴിക്കാനും ഇത് വളരെ നല്ലതാണ്, സേമിയ ആയതുകൊണ്ട് തന്നെ ബ്രേക്ഫാസ്റ്റ് രൂപത്തിലും ലഞ്ച് ടൈമിലായാലും വൈകുന്നേരങ്ങളിൽ ആയാലും ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും . ഇത്രയധികം രുചികരമായിട്ടുള്ള റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.
Also Read :പൂ പോലെ സോഫ്റ്റ് ചക്കയട തയ്യാറാക്കാം