പപ്പായ പച്ചടി തയ്യാറാക്കാം
About Sadya Pachadi Recipe
പപ്പായ കൊണ്ട് ഇതുപോലെ ഒരു പച്ചടി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു പച്ചടിയാണ് പപ്പായ കൊണ്ട് തയ്യാറാക്കി എടുക്കുന്നത്. പപ്പായ ശരീരത്തിന് വളരെ നല്ലതാണ് നമ്മുടെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കൊക്കെ വളരെ നല്ലതാണ്. പക്ഷേ നമ്മൾ പച്ച പപ്പായ കൊണ്ട് അധികം ഒന്നും ചെയ്യാറില്ല പച്ച പപ്പായകൊണ്ട് നമ്മൾ വീട്ടിൽ കൂടിപ്പോയാൽ ഒരു തോരൻ ഉണ്ടാക്കും. വേറെ ഒന്നും ഉണ്ടാക്കാറില്ല, അങ്ങനെയുള്ള പപ്പായ കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള വിഭവമാണ് ഈയൊരു പച്ചടി പച്ചടി,ഉണ്ടാക്കി എടുക്കുന്നതിന് എന്തെല്ലാം ചെയ്യണം, അറിയാം.
Learn How to make Sadya Pachadi Recipe
ആദ്യമേ പച്ച പപ്പായ നല്ലപോലെ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം. അതിനുശേഷം പച്ചടി തയ്യാറാക്കുന്നതിനായിട്ട് കുറച്ചു വെള്ളം വെച്ച് പപ്പായ ഇട്ടുകൊടുക്കുക അതിനുശേഷം വെള്ളം മുഴുവൻ പൂർണമായിട്ടും കളഞ്ഞു പപ്പായ മാത്രമായിട്ട് മാറ്റിവയ്ക്കുക ഇനി അടുത്തത് ചെയ്യേണ്ടത് പച്ചടി തയ്യാറാക്കുന്നതിനായിട്ട് തേങ്ങ പച്ചമുളക് ജീരകം കുറച്ച് തൈരും ചേർത്ത് അരച്ചെടുക്കുക ഇനി ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് പപ്പായയും ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് കട്ട തൈരും ചേർത്തുകൊടുത്തതിനുശേഷം ഇനി അടുത്തതായി കടുക് താളിച്ച് ഒഴിക്കണം
അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം വറുത്തു ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത്രയും രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് ഒരിക്കലും മടുക്കുകയുമില്ല,പപ്പായ ആണെന്ന് അറിയില്ല വെള്ളരിക്ക പോലെ തന്നെ നമുക്ക് തോന്നുകയും ചെയ്യും. വിശദമായി പപ്പടി പച്ചടി തയ്യാറാക്കുന്ന രീതി അറിയാം, മൊത്തം വീഡിയോ കൂടി കാണുക
Also Read :10 മിനിറ്റിൽ തയ്യാറാക്കാം ഈ പലഹാരം