ഈ രുചിയാരും മറക്കില്ല, ചെട്ടിനാട് ചിക്കൻ കറി തയ്യാറാക്കാം
About Restaurant Style Chettinadu Chicken Curry
നല്ല രുചികരമായ ഒരു ചെട്ടിനാട് ചിക്കൻ കറി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ഈ ഒരു കറി സ്വാദോടെ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യാനുള്ളത് ഇത്രമാത്രമേയുള്ളൂ. വിശദ രൂപത്തിൽ അറിയാം
Ingredients Of Restaurant Style Chettinadu Chicken Curry
- ചിക്കൻ -1 കിലോ
- മല്ലി – 2 ടീസ്പൂൺ
- കുരുമുളക് – 3 ടീസ്പൂൺ
- ഉണങ്ങിയ ചുവന്ന മുളക് – 2
- ജീരകം – 1 ടീസ്പൂൺ
- പെരുംജീരകം – 1 ടീസ്പൂൺ
- എണ്ണ -3 ടീസ്പൂൺ
- കറുവപ്പട്ട -3
- ഏലം -3
- ഗ്രാമ്പൂ -4-5
- ഉള്ളി -3
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- തക്കാളി – 3
- മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
- ഉപ്പ്
- വെള്ളം -1/4 കപ്പ്
- കറിവേപ്പില
Learn How to make Restaurant Style Chettinadu Chicken Curry
ആദ്യം നമുക്ക് ചിക്കൻ നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം മസാല എല്ലാം ചേർത്ത് കൊടുത്തു നന്നായിട്ടൊന്ന് വറുത്തെടുക്കണം.നല്ലപോലെ പൊടികൾ എല്ലാമോന്ന് വറുത്തെടുത്ത് വേണമെങ്കിൽ കുറച്ച് തേങ്ങ കൂടി ചേർത്തു കൊടുക്കാം എല്ലാം വറുത്തെടുക്കാനായിട്ട് മുളകുപൊടി,മഞ്ഞൾപ്പൊടി, മല്ലിപ്പൊടി,ഗരം മസാല എന്നിവ ചേർത്ത് കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് കാശ്മീരി മുളകുപൊടി ചേർത്ത് വറുത്തതിനുശേഷം ഇതിനെ നല്ലപോലെ ഒന്ന് എണ്ണയിൽ മൂപ്പിച്ചെടുത്ത് ഇതിലേക്ക് ആവശ്യത്തിന് തക്കാളിയും കൂടി ചേർത്ത് കൊടുത്ത് അത് നന്നായിട്ട് വഴറ്റിയെടുത്ത അതിലേക്ക് സവാള വഴറ്റിയതും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചിക്കനും ചേർത്ത് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക.
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് ഈ കറി.തയ്യാറാക്കുന്ന രീതി മനസ്സിലാക്കി,ഇതുപോലെ ഉണ്ടാക്കി നോക്കാവുന്നതാണ്. വീഡിയോ കാണാം
Also Read :ഉച്ചക്ക് ഊണിന് ഉണക്ക മാന്തൾ തോരൻ തയ്യാറാക്കാം