പുളി ഇഞ്ചി ഇങ്ങനെ തയ്യാറാക്കാം

About How to Make Puli Inji

പുളിയിഞ്ചി എല്ലാവർക്കും അറിയാവുന്ന ഒന്നാണ്, സദ്യയിലെ വളരെ പ്രധാനപ്പെട്ട ഒരു കറി.പല നാടുകളിൽ പലരീതിയിൽ ഉണ്ടാക്കിയെടുക്കുന്നതും ആയിട്ടുള്ള ഒരു വിഭവം കൂടിയാണ് ഈ കറി.ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എന്തെല്ലാമെന്ന് അറിയാം.

Learn How to make Puli Inji

ആദ്യമേ ഇഞ്ചി നല്ലപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു നന്നായിട്ട് തൊലി എല്ലാം കളഞ്ഞു വൃത്തിയാക്കിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം,ഇനി പച്ചമുളക് നീളത്തിൽ അരിഞ്ഞെടുക്കുക.ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് കടുകും ചുവന്ന മുളകും കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് പച്ചമുളക് കീറിയതും അതിന്റെ ഒപ്പം തന്നെ ഇഞ്ചിയും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് വഴറ്റി നന്നായിട്ട് വെന്ത് കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ മുളകുപൊടിയും കുറച്ച് കായപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക

പുളി വെള്ളം കുറച്ച് അധികം ചേർത്തു കൊടുക്കണം ഇതിലേക്ക് തന്നെ ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കി വറ്റിച്ചെടുക്കണം ഇത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എണ്ണ തെളിഞ്ഞു വരുന്നതാണ് ഇതിന്റെ ഒരു ഭാഗം നല്ല കറുത്ത നിറത്തിലാണ് ഉണ്ടാവുക ഇതിന് സ്വാദ് കൂട്ടുന്നത് ശർക്കരയും അതുപോലെതന്നെ കായവും ആണ്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വീഡിയോ സഹിതം ഇവിടെ കൊടുത്തിട്ടുണ്ട്. ഇതുപോലെ നിങ്ങൾക്ക് നോക്കി ഉണ്ടാക്കാവുന്നതാണ്.

Also Read :10 മിനിറ്റിൽ നാലുമണി പലഹാരം ഇങ്ങനെ തയ്യാറാക്കാം

How to Make Puli Inji
Comments (0)
Add Comment