പൈനാപ്പിൾ മധുരപച്ചടി തയ്യാറാക്കാം
About Pineapple Madhura Pachadi
സദ്യയിലെ വളരെ പ്രധാനമായിട്ടുള്ള പൈനാപ്പിൾ മധുര പച്ചടി തയ്യാറാക്കാം,ഇങ്ങനെ തയ്യാറാക്കിയാൽ നമ്മൾ ഈ രുചി ഒരിക്കലും മറക്കില്ല.അതിനായിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഓരോന്നായി അറിയാം.ചെറിയ മധുരമുള്ള ഒരു കറി എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള കാരണം പൈനാപ്പിളിന്റെ ഫ്ലേവറും അതുപോലെ ചെറിയ എരിവും കൂടാതെ ചെറിയ പുളിരസവും ഒക്കെ വരുമ്പോൾ എരിവുള്ള മറ്റ് കറികളുടെ ഇടയ്ക്ക് നിന്ന് വളരെ വ്യത്യസ്തനായിട്ടുള്ള ഈ ഒരു കറി ആർക്കും ഇഷ്ടമാകും.
Ingredients Of Pineapple Madhura Pachadi
- പൈനാപ്പിൾ -ഏകദേശം 1000 ഗ്രാം
- വെള്ളം -1/2 കപ്പ്
- മുളകുപൊടി -1 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- ഉപ്പ്
- ശർക്കര -150 ഗ്രാം
- വെള്ളം -1/2 കപ്പ്
- തേങ്ങ -1&1/4 കപ്പ്
- കടുക് – 1 & 1/2 ടീസ്പൂൺ
- തൈര് -1/2 കപ്പ്
- പച്ചമുളക് -3
- മുന്തിരി 15 20
- തൈര് -3/4 കപ്പ്
- എണ്ണ -2 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- മുഴുവൻ ഉണങ്ങിയ ചുവന്ന മുളക് – 3-4
- കറിവേപ്പില
Learn How to make Pineapple Madhura Pachadi
നമുക്ക് ആദ്യം ചെയ്യേണ്ടത് മധുരപ്പച്ചടി തയ്യാറാക്കാനുള്ള പൈനാപ്പിൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കണം. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് പൈനാപ്പിളും കുറച്ചു മഞ്ഞൾപൊടിയും കുറച്ചു പഞ്ചസാരയും ചേർത്തു കൊടുത്തു നല്ലപോലെ ഒന്ന് വേവിച്ച് വെള്ളം വറ്റി കഴുകി
ഇതിലേക്ക് അരച്ചു വെച്ചിട്ടുള്ള തേങ്ങ പച്ചമുളക് കടുക് കുറച്ച് തൈര് ചേർത്ത് അരച്ചത് ഒഴിച്ചുകൊടുത്തതിലേക്ക് കുറച്ച് കട്ട ആവശ്യത്തിന് തൈരും ചേർത്തു കൊടുത്ത് നന്നായിട്ട് ഒന്ന് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പില ചേർത്ത് കൊടുക്കാവുന്നതാണ് ഇത്രയും മാത്രമേയുള്ളൂ ഇത് തയ്യാറാക്കാൻ, ശേഷം ഇതിലേക്ക് കുറച്ച് പഞ്ചസാര കൂടി ചേർത്താണ് വേവിച്ചെടുക്കുന്നത് അതുകൊണ്ടുതന്നെ കുറച്ചു മധുരവും കൂടി ഉണ്ടാവും, കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.
Also Read :പാൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കാം