About pappada vada recipe
പണ്ടുകാലം മുതലേ പലരുടെയും ഫേവറേറ്റ് ആയിട്ടുള്ള നാടൻ പലഹാരം പപ്പടവട നമുക്ക് വീട്ടിൽ എളുപ്പം തയ്യാറാക്കി എടുക്കാം.കടകളിൽ കണ്ണാടി പെട്ടിയിൽ ഇട്ട് വയ്ക്കുന്ന പപ്പടവട നമ്മൾ കഴിക്കാറുണ്ട് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്, പപ്പട വട രുചികരമായി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം.
Ingredients Of pappada vada recipe
- പപ്പടം – 10
- അരിപ്പൊടി – 1/2 കപ്പ്
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- ജീരകം – 1/2 ടീസ്പൂൺ
- എള്ള് – 2 ടീസ്പൂൺ
- ഉപ്പ് പാകത്തിന്
- വെള്ളം
Learn How to make pappada vada recipe
ആദ്യം നമുക്ക് പപ്പടം ആണ് വേണ്ടത് പപ്പടത്തിന്റെ പൊടിയെല്ലാം ഒന്ന് തട്ടി കളഞ്ഞതിനുശേഷം മാറ്റി വയ്ക്കുക ഇനി നമുക്ക് മാവ് കുഴച്ചെടുക്കാനായിട്ട് കടലമാവും മുളകുപൊടി കായപ്പൊടി കുറച്ച് ഉപ്പും ചേർത്ത് അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ കുറച്ച് വെള്ളം ഒഴിച്ച് കലക്കി എടുക്കണം അതിലേക്ക് കുറച്ച് എള്ള് കൂടി ചേർത്തു കൊടുക്കണം കറുത്ത ഉപയോഗിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് ഇത്രയും ചേർത്തതിനുശേഷം മാവിലേക്ക് പപ്പടം മുക്കിയെടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
ഇത് നല്ലപോലെ രണ്ട് സൈഡും മറിച്ചിട്ട് വേവിച്ചെടുത്തു കഴിഞ്ഞാൽ നമുക്ക് കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് എത്രകാലം വേണമെങ്കിലും സൂക്ഷിച്ച് വയ്ക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് പപ്പടം,ഇത് നമുക്ക് ഒരു വലിയ കുപ്പിയിലോ ബോട്ടിലോ ആക്കി സൂക്ഷിച്ചു കഴിഞ്ഞാൽ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം. കൂടാതെ വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഇതുപോലെ തന്നെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കിയാൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. വീഡിയോ കാണാം.
Also Read :പൊരിച്ച പത്തിരി തയ്യാറാക്കാം