About Papaya achar recipe
പപ്പായ കൊണ്ട് നല്ല അടിപൊളി ഹെൽത്തി ആയിട്ടുള്ള അച്ചാറാണ് ഇന്ന് നമ്മൾ ഉണ്ടാക്കുന്നത്. പച്ച പപ്പായ കൊണ്ടാണ് ഈ ഒരു അച്ചാർ ഉണ്ടാക്കുന്നത്, എന്തെല്ലാം ഈ അച്ചാർ തയ്യാറാക്കാൻ ചെയ്യണമെന്ന് നോക്കാം. വിശദമായി അറിയാം.
Ingredients Of Papaya achar recipe
- പപ്പായ – 2 കപ്പ്
- എള്ളെണ്ണ -4 ടേബിൾസ്പൂൺ
- കടുക് – 1/2 ടേബിൾസ്പൂൺ
- വെളുത്തുള്ളി -2 ടേബിൾസ്പൂൺ
- ഇഞ്ചി- 2 ടേബിൾസ്പൂൺ
- പച്ചമുളക്- 1 ടേബിൾസ്പൂൺ
- കറിവേപ്പില
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- ഉലുവ പൊടി
- അസഫെറ്റിഡ
- കാശ്മീരി മുളകുപൊടി
- വിനാഗിരി
- ആവശ്യത്തിന് ഉപ്പ്
Learn How to make Papaya achar recipe
ആദ്യമേ നമുക്ക് പപ്പായ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം പപ്പായ അച്ചാർ ഉണ്ടാക്കുന്നതിനായിട്ട് തയ്യാറാക്കാൻ ആദ്യം നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലവണ്ണം ഒഴിച്ചു കൊടുത്ത് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് കൊടുത്ത് കടുകും താളിച്ചു കൊടുത്ത് കറിവേപ്പിലയും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് തയ്യാറാക്കി വെച്ചിട്ടുള്ള പപ്പായ ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക
അതിനുശേഷം കുറച്ചു വെള്ളം മാത്രം ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് വറ്റിച്ച് എണ്ണ തെളിയിച്ച് എടുക്കുന്നതാണ് ഈ ഒരു പപ്പായ അച്ചാർ. എത്ര നാൾ വേണമെങ്കിലും നമുക്ക് കുപ്പിയിലേക്ക് സൂക്ഷിച്ച് വയ്ക്കാവുന്നതാണ് ചോറിനോട് കഴിക്കാൻ പറ്റുന്ന കഞ്ഞിയുടെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് കുപ്പിയിലേക്ക് സൂക്ഷിക്കാനും സാധിക്കും. വീഡിയോ കാണുക.
Also Read :റവ ദോശ വീട്ടിൽ തയ്യാറാക്കാം