About Onam Special Recipe
പായസം ഇഷ്ടമില്ലാത്തവർ ആരാണ്? കുട്ടികൾ മുതൽ പ്രായമുള്ളവർക്ക് വരെ പായസം എക്കാലവും ഇഷ്ടമാണ്, പ്രത്യേകിച്ച് ഓണത്തിനും ഉത്സവ സീസണും പായസം ഒരു ഇഷ്ട വിഭവമാണ്. പായസം പലവിധ രീതികളിൽ ഇന്ന് തയ്യാറാക്കാറുണ്ട്. കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചു കൊണ്ട് ഇന്ന് ഒരു ചൊവ്വരി പായസം തയ്യാറാക്കി നോക്കാം.റെസിപ്പി വിശദമായി അറിയാം.
Ingredients Of Onam Special Recipe
- ചൊവ്വരി – 1/2 കപ്പ്
- പാൽ – 1/2 ലിറ്റർ
- പഞ്ചസാര – 1/2 കപ്പ്
- ഏലക്ക പൊടി – 1/4 ടീസ്പൂൺ
- അരി മാവ് – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 3 നുള്ള്
- നെയ്യ് – 1 ടീസ്പൂൺ
- ഡ്രൈ നട്‌സ്/ഉണക്കമുന്തിരി – ആവശ്യത്തിന്
How to make Onam Special Recipe
- *ആദ്യമേ ആവശ്യമായ ചൊവ്വരി എടുത്തു വെള്ളത്തിൽ കുതിർക്കാൻ നന്നായി എടുത്തുവെക്കുക. (പെട്ടന്ന് പായസം വെന്ത് കിട്ടുവാൻ ചൊവ്വരി 15 മിനിറ്റ് നേരം എങ്കിലും വെള്ളത്തിലിട്ടു കുതിർത്തു വെക്കുക.)
- *വൃത്തിയാക്കിയ ചൊവ്വരി ഒരു പത്രത്തിലേക്ക് ഇട്ട് തിളപ്പിക്കാൻ വെച്ചു ആവശ്യമായ വെള്ളം ചേർത്ത്കൊണ്ട് വേവിച്ചു എടുക്കുക.
- *പാൽ ഒഴിച്ച് കൊടുത്തു, പാൽ തിളച്ചു വരുന്നത് അനുസരിച്ചു ആവശ്യമായ അളവിൽ പഞ്ചസാരയും, ഏലക്കയും പൊടിച്ചു ചേർത്ത് കൊടുക്കുക.നല്ലപോലെ വേവിച്ചു എടുക്കുക
- *പായസത്തിനു ആവശ്യമുള്ള അണ്ടിപരിപ്പും, മുന്തിരിയും വറുത്തെടുക്കണം, ഈ കൂട്ട് കൂടി പായസത്തിലേക്ക് ചേർത്ത് കൊടുക്കുക.
Instructions in making Onam Special Recipe
- പെട്ടന്ന് പായസം വെന്ത് കിട്ടുവാൻ ചൊവ്വരി 15 മിനിറ്റ് നേരം എങ്കിലും വെള്ളത്തിലിട്ടു കുതിർത്തു വെക്കുക
- പായസം എളുപ്പം കുറുകി കിട്ടാനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ അരിപ്പൊടി കുറച്ചു വെള്ളം ഒഴിച്ച് നല്ലതുപോലെ ഇളക്കി എടുക്കാൻ മറക്കരുത്
- വിശദമായി ഈ റെസിപ്പി അറിയുവാൻ വീഡിയോ കാണുക
Also Read :ഉണക്ക ചെമ്മീൻ ചമ്മന്തി തയ്യാറാക്കാം
ഓണത്തിന് സ്പെഷ്യൽ പരിപ്പ് പായസം തയ്യാറാക്കാം : റെസിപ്പി