About Oats Uppumavu Breakfast recipe
രാവിലത്തെ ബ്രേക്ഫാസ്റ്റ് എന്ന് പറയുന്നത് വീട്ടമ്മമാർക്ക് എന്നും ഒരു ചോദ്യചിഹ്നം തന്നെയാണ്. പ്രത്യേകിച്ച് ജോലിക്ക് പോകുന്നവരുടെ കാര്യം പറയുകയേ വേണ്ട. മാവരച്ചു വയ്ക്കാൻ മറന്നു പോയാൽ അല്ലെങ്കിൽ ഒരു ദിവസം എഴുന്നേൽക്കാൻ ഒന്ന് വൈകിയാൽ വീട്ടിലുള്ളവരുടെ മുഖം മങ്ങും. എന്നാൽ ഇനി അങ്ങനെയൊരു സാഹചര്യം ഉണ്ടാവില്ല. ഇവിടെ നിങ്ങളെ സഹായിക്കാൻ എത്തുന്നത് ഓട്സ് ആണ്.ഓട്സ് കണ്ടുള്ള ഉപ്പുമാവ് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.
Ingredients Of Oats Uppumavu Breakfast recipe
- ഓട്സ് – 1 Cup (100 gm)
- വെളിച്ചെണ്ണ
- നെയ്യ്
- കടുക്
- ഉഴുന്ന്
- കശുവണ്ടി
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- സവോള
- കാരറ്റ്
- ബീൻസ്
- ഉപ്പ്
- വെള്ളം
Learn How to make Oats Uppumavu Breakfast recipe
അതിനായി ആദ്യം തന്നെ ഒരു കപ്പ് റോൾഡ് ഓട്സ് എടുക്കുക. ഇതിനെ തുടർച്ചയായി ഇളക്കി വറുത്തെടുക്കണം.സാധാരണ ഉപ്പുമാവ് എന്ന് കേട്ടാലേ പലർക്കും കലിയാണ്. എന്നാൽ ഇത് അതുപോലെയുള്ള വിഭവമല്ല. ഓട്സ് ഉപ്പുമാവിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകളും രീതിയും എല്ലാം കൃത്യമായി തന്നെ ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഒരു ചീനച്ചട്ടിയിൽ ഓരോ സ്പൂൺ വീതം വെളിച്ചെണ്ണയും നെയ്യും ചൂടാക്കി കടുക് പൊട്ടിച്ചിട്ട് അതിലേക്ക് അണ്ടിപ്പരിപ്പും ഉഴുന്നും വറ്റൽമുളകും ചെറിയ കഷണം ഇഞ്ചി ചതച്ചതും പച്ചമുളകും കറിവേപ്പിലയും ചെറുതായിട്ടൊന്നു വഴറ്റുക. അതിനുശേഷം സവാളയും ക്യാരറ്റും ബീൻസും എല്ലാം ചെറുതായി അരിഞ്ഞത് ഇതിലേക്ക് ഉപ്പും ചേർത്ത് വഴറ്റണം. നല്ലതുപോലെ വഴറ്റിയതിനു ശേഷം ആവശ്യത്തിന് വെള്ളവും നെയ്യും കൂടെ ചേർത്ത് തിളപ്പിക്കണം.
ഇത് തിളച്ചതിനു ശേഷം വറുത്ത ഓട്സ് ചേർത്ത് നല്ലതു പോലെ ഇളക്കിയിട്ട് അടച്ചു വെച്ച് വേവിക്കണം. ഒരാൾക്ക് കഴിക്കാനുള്ള ഉപ്പുമാവിന്റെ അളവാ വീഡിയോയിൽ കാണിക്കുന്നത്. ബാച്ചിലെർസിന് പോലും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ ഉപ്പുമാവ് ആരോഗ്യപ്രദവുമാണ്.വീഡിയോ കാണാം
Tips In Making Oats Uppumavu Breakfast recipe
- മികച്ച ഫലങ്ങൾക്കായി ഉരുട്ടിയ ഓട്‌സ് അല്ലെങ്കിൽ വേഗത്തിൽ പാകം ചെയ്യുന്ന ഓട്‌സ് ഉപയോഗിക്കുക
- ഓട്‌സിൻ്റെ ആഗിരണം അനുസരിച്ച് ജല അനുപാതം ക്രമീകരിക്കുക
- പാകം ചെയ്യുമ്പോൾ കട്ടകൾ ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കുക
Also Read :വെളുത്തുള്ളി അച്ചാർ രുചിയോടെ തയ്യാറാക്കാം
മുട്ട മപ്പാസ് വീട്ടിൽ തയ്യാറാക്കാം