വീട്ടിൽ നൂൽ പൊറോട്ടയും മുട്ടകറിയും ഇങ്ങനെ തയ്യാറാക്കാം
About Nool parotta and egg curry recipe
Nool parotta and egg curry recipe : നമ്മൾ സാധാരണയായി കാണാറുള്ള പൊറോട്ടയെക്കാൾ സോഫ്റ്റ് ആയിട്ടുള്ള നൂൽ പൊറോട്ട എല്ലാവർക്കും ഇഷ്ടമാകും,ഇത്തരം പൊറോട്ട ഹോട്ടലിൽ പോയി കഴിക്കാറുള്ളത് പതിവാക്കിയിട്ടുള്ള ഒത്തിരി ആളുകളുണ്ട്. ഹോട്ടലിൽ പോകേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ നൂൽ പൊറോട്ട തയ്യാറാക്കി എടുക്കാം ഇതിനൊരു ബെസ്റ്റ് കോംബോ എന്ന് പറയാവുന്നതും മുട്ടക്കറി തന്നെയാണ്.
About Nool parotta Recipe
നൂൽ പൊറോട്ട തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ, ഇക്കാര്യങ്ങൾ ചേർന്ന് പരീക്ഷിച്ചു നോക്കാം.കുറഞ്ഞ സമയം കൊണ്ട് എളുപ്പം കടകളിൽ ഉണ്ടാക്കുന്നതുപോലെ നൂൽ പൊറോട്ട ഉണ്ടാക്കിയെടുക്കാം
Ingredients Of Nool parotta and egg curry recipe
- മാവ് -2&1/2 കപ്പ്
- നെയ്യ് -1 ടീസ്പൂൺ
- ഉപ്പ്
- മുട്ട-1
- തൈര് -2 ടീസ്പൂൺ
- വെള്ളം -1കപ്പ്
- സൂര്യകാന്തി എണ്ണ – 1 ടീസ്പൂൺ
Ingredients Of Egg curry recipe
- എണ്ണ -2 ടീസ്പൂൺ
- ഉള്ളി – 2
- പച്ചമുളക് -3
- കുറച്ച് കറിവേപ്പില
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
- തക്കാളി – 2
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മുളകുപൊടി -1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
- ഉപ്പ്
- വെള്ളം -1 കപ്പ്
- ഗരം മസാല പൊടി -1/4 ടീസ്പൂൺ
Learn How to make Nool parotta Recipe
ആദ്യം മൈദയിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചത്, കുറച്ചു ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മാവ് ഒന്ന് ഇളക്കി യോജിപ്പിച്ച് അതിലേക്ക് തന്നെ മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക. ഈ മുട്ടയും കൂടെ ചേർന്ന് നല്ലപോലെ ഒന്ന് ഇളക്കി ഇതിലേക്ക് കുറച്ച് ചെറിയ ചൂടുവെള്ളം ഒഴിച്ച് കുഴച്ചെടുത്ത് എണ്ണയും ചേർത്ത് കൊടുത്തു വേണം കുഴച്ചെടുക്കേണ്ടത്. കുഴഞ്ഞ് പാകത്തിലായി വരുന്ന പൊറോട്ട മാവിനെ നമുക്ക് കുറച്ച് നേരം ഒന്ന് അടച്ചു വയ്ക്കണം അടച്ചു വെച്ചതിനുശേഷം കുറച്ചു മാവ് ഉരുളകളാക്കി എടുത്തതിനുശേഷം അതിനെ ഒന്ന് പരത്തി കഴിഞ്ഞാൽ പിന്നെ ഇത് നൂൽ പൊറോട്ട പോലെ ആയി വരുന്നതിനായിട്ട് കത്തികൊണ്ട് നല്ലപോലെ വര ഇട്ടു കൊടുക്കുക. നിറയെ വരഞ്ഞു കൊടുത്തതിനുശേഷം ഈ പരത്തിയെടുത്ത മാവിനെ ഒന്ന് ചുരുട്ടി എടുക്കണം.
ചുരുട്ടിയെടുത്ത മാവ് ഒരു സൈഡിലേക്ക് മാറ്റിവെച്ച് എല്ലാം ഇതുപോലെ ചുരുട്ടി എടുത്തതിനുശേഷം ഒന്ന് പരത്തി അതിനെ നമുക്ക് ദോശകല്ലിൽ ഇട്ടുകൊടുത്ത് നന്നായിട്ട് രണ്ട് സൈഡും ചൂടാക്കി എടുക്കാവുന്നതാണ്. വെന്തതിനുശേഷം പൊറോട്ട നല്ലപോലെ അടിച്ചെടുക്കുക. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒന്നു തന്നെയാണ്. നൂൽ പൊറോട്ട അധികം പണിയൊന്നുമില്ലാതെ നമുക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കും.
വ്യത്യസ്ത ഇനം പൊറോട്ടകൾ പരിചയപ്പെടാം
- കേരള പൊറോട്ട: വീഡിയോ കാണാം
- തമിഴ്‌നാട് പൊറോട്ട: വീഡിയോ കാണാം
- കർണാടക പൊറോട്ട: വീഡിയോ കാണാം
- വെളുത്തുള്ളി പൊറോട്ട:വീഡിയോ കാണാം
- ചിക്കൻ ടിക്ക പൊറോട്ട: വീഡിയോ കാണാം
- വെജിറ്റബിൾ പൊറോട്ട:വീഡിയോ കാണാം
- മുട്ട പൊറോട്ട:വീഡിയോ കാണാം
- ഗോതമ്പ് പൊറോട്ട:വീഡിയോ കാണാം
- ഓട്‌സ് പൊറോട്ട: വീഡിയോ കാണാം
- റാഗി പൊറോട്ട:വീഡിയോ കാണാം.
- തേങ്ങാ പൊറോട്ട: വീഡിയോ കാണാം
About Egg curry recipe
നൂൽ പൊറോട്ടക്ക് ഒപ്പം കഴിക്കുന്നതിനും വേണ്ടിയാണ് വളരെ രുചികരമായിട്ടുള്ള ഒരു മുട്ടക്കറി തയ്യാറാക്കി എടുക്കുന്നത്,അധികം പണിയൊന്നുമില്ലാതെ നമുക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മുട്ടക്കറി. എങ്ങനെ ഇത്ര രുചികരമായ മുട്ട കറി തയ്യാറാക്കാൻ കഴിയുമെന്ന് നോക്കാം.
Learn How to make Egg curry recipe
ആദ്യമേ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക്, ചുവന്ന മുളക്, കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് ഇതിനെ നല്ലപോലെ വഴറ്റിയെടുക്കുക. ആദ്യം നമുക്ക് കുറച്ച് ഉപ്പു കൂടി ചേർത്ത് വഴറ്റിയെടുക്കേണ്ടത്, അതിലേക്ക് തക്കാളി കൂടെ ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ച് എടുത്തു .
അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, ഗരം മസാല എന്നിട്ടു വീണ്ടും വഴറ്റി എടുത്തതിനുശേഷം ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ കുറുകി വന്നു കഴിയുമ്പോൾ അതിലേക്ക് വേവിച്ച മുട്ട കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
മുട്ട കറി പലവിധ വ്യത്യസ്തകളിൽ ഇങ്ങനെ തയ്യാറാക്കാം
- ദക്ഷിണേന്ത്യൻ രീതിയിൽ: കടുക്, കറിവേപ്പില, തേങ്ങാപ്പാൽ എന്നിവ ചേർക്കുക.
- ഉത്തരേന്ത്യൻ രീതി: ജീരകം, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർക്കുക.
- എരിവുള്ള രീതി: ചുവന്ന മുളകുപൊടി കൂട്ടുകയോ പച്ചമുളക് അരിഞ്ഞത് ചേർക്കുകയോ ചെയ്യുക.
- ക്രീം പതിപ്പ്: കൂടുതൽ തേങ്ങാപ്പാൽ അല്ലെങ്കിൽ കനത്ത ക്രീം ചേർക്കുക
Tips In Making Nool parotta and egg curry recipe
- മികച്ച സ്വാദിനായി പുതിയ മുട്ടകൾ ഉപയോഗിക്കുക.
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക.
- കൂടുതൽ സ്വാദും ഘടനയും ലഭിക്കാൻ ഉരുളക്കിഴങ്ങ്, കാരറ്റ് അല്ലെങ്കിൽ കടല ചേർക്കുക.
കുറഞ്ഞ കലോറി മുട്ട കറി തയ്യാറാക്കാൻ ചെയ്യേണ്ടത് എന്തെല്ലാം
- 2 മുഴുവൻ മുട്ടകൾക്ക് പകരം 2 മുട്ടയുടെ വെള്ള മാത്രമായി ഉപയോഗിക്കുക
- എണ്ണ 1 ടേബിൾസ്പൂൺ മാത്രമായി കുറയ്ക്കുക
- കൊഴുപ്പ് കുറഞ്ഞ തേങ്ങാപ്പാൽ ഉപയോഗിക്കുക അല്ലെങ്കിൽ ഗ്രീക്ക് തൈരിന് പകരമായി ഉപയോഗിക്കുക
- കൂടുതൽ പച്ചക്കറികൾ ചേർക്കുക (കുരുമുളക്, ഉള്ളി, തക്കാളി)
മുട്ട കറി ,ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം
ഒരു ജനപ്രിയ ഇന്ത്യൻ വിഭവമായ മുട്ട കറി, പോഷക സമൃദ്ധമായ ചേരുവകൾ കാരണം നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് നൽകുന്നുണ്ട്
- ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങുന്നതാണ് മുട്ട കറി , പേശികളുടെ വളർച്ചയ്ക്കും നന്നാക്കലിനും വളരെ അത്യന്താപേക്ഷിതമാണ്.
- മുട്ടക്കറി വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്: വിറ്റാമിൻ ഡി, ബി 12, ഇരുമ്പ്, സിങ്ക് എന്നിവയുമുണ്ട്
- തലച്ചോറിൻ്റെ ആരോഗ്യത്തിനായി സഹായിക്കുന്നു : മുട്ടയിൽ കോളിൻ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു
Also Read These Articles :രുചിയൂറും വെജിറ്റബിൾ സ്റ്റൂ എളുപ്പം തയ്യാറാക്കാം
സോഫ്റ്റ് ഉണ്ണിയപ്പം വീട്ടിലും തയ്യാറാക്കാം
പഞ്ഞിപോലെ സോഫ്റ്റ് നെയ്യപ്പം വീട്ടിലും തയ്യാറാക്കാം
പൂപോലെ സോഫ്റ്റ് പാലപ്പം വീട്ടിൽ തയ്യാറാക്കാം
നോൺസ്റ്റിക്ക് പാത്രങ്ങളിലെ കറ കളയാൻ വീട്ടിൽ ഇങ്ങനെ ചെയ്യാം