About Naranga achar recipe
നാരങ്ങ അച്ചാർ എല്ലാവർക്കും ഇഷ്ടമാണെന്ന് നമുക്ക് അറിയാം. ഒട്ടുമിക്ക സദ്യയിലും എല്ലാ സമയത്തും കറികൾ ഒന്നുമില്ലെങ്കിലും ഒരു നല്ലൊരു അച്ചാറും പിന്നെ കുറച്ച് തൈരും ഉണ്ടെങ്കിൽ ഊണ് കഴിക്കാൻ ആളുകൾക്ക് പ്രത്യേക ഇഷ്ടമാണ്. അതുപോലെ എത്ര വിഭവങ്ങൾ ഉണ്ടെങ്കിലും അതിന്റെ കൂടെ ഒരു നാരങ്ങ അച്ചാർ കൂടെ ഉണ്ടെങ്കിൽ അതും ഒരു സന്തോഷമാണ്, ഇങ്ങനെയുള്ള ഈ ഒരു നാരങ്ങ കറി വിഭവം തയ്യാറാക്കുമ്പോൾ നമുക്ക് പറ്റുന്ന ഏറ്റവും വലിയ ഒരു പ്രശ്നം ഇതിന് ഒരു ചെറിയ കയ്പ്പ് ഉണ്ടാകുന്നു എന്നതാണ്.എന്നാൽ ഒട്ടും കയ്പ്പ് ഇല്ലാതെ തന്നെ നമുക്ക് ഇത് തയ്യാറാക്കിയെടുക്കാം. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.
Ingredients Of Naranga achar recipe
- നാരങ്ങ
- ഏലം
- ഗ്രാമ്പൂ
- ഉലുവ
- കടുക്
- ഉപ്പ്
- അസഫെറ്റിഡ പൊടി
- എള്ളെണ്ണ
- വെളുത്തുള്ളി
- ഇഞ്ചി
- പച്ചമുളക്
- കടുക്
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- ചുവന്ന മുളക് പൊടി
- വിനാഗിരി
Learn How to make Naranga achar recipe
നാരങ്ങ അച്ചാർ തയ്യാറാക്കാൻ വേണ്ടി ആദ്യം നാരങ്ങ നന്നായിട്ടൊന്ന് ആവിയിൽ വേവിച്ചെടുക്കുക. അതിനായിട്ട് ഒരു ഇഡലി പാത്രം വെച്ച് അതിലേക്ക് വെള്ളം ഒഴിച്ച് ഒരു തട്ട് വെച്ച് അതിലേക്ക് നാരങ്ങ ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെയൊന്ന് ആവിയിൽ വേവിച്ചതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം ഇനിയൊരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു നല്ലെണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ നല്ലപോലെ ചതച്ചത് ചേർത്ത് കൊടുത്ത് വഴറ്റി അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടി ഉലുവപ്പൊടി കായപ്പൊടി എന്നിവ ചേർത്തു കൊടുത്ത് ഇതിലേക്ക് കുറച്ച് പഞ്ചസാര കൂടി ചേർത്ത് വേണം ഇതിനെ ഒന്ന് മിക്സ് ചെയ്ത് എടുക്കേണ്ടത് വേവിച്ചു വെച്ചിട്ടുള്ള നാരങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് കൂടി ഇതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് പഞ്ചസാര ഉപ്പും കൂടി ചേർത്ത് വളരെ കുറച്ചു വെള്ളം ഒഴിച്ചതിനുശേഷം അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ച് വറ്റിച്ചെടുക്കാം
പഞ്ചസാര ചേർക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ കൈപ്പ് മുഴുവനായിട്ടും മാറിക്കിട്ടും അതുപോലെ ആവിയിൽ ഒന്ന് വേവിച്ചത് കൊണ്ട് തന്നെ കൂടുതൽ സോഫ്റ്റ് ആയിട്ടും കിട്ടും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇനി ഇതിൽ എന്തൊക്കെ പൊടികൈകൾ ചേർത്തിട്ടുണ്ട് എന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ
Tips to avoid bitterness | നാരങ്ങ അച്ചാർ കയ്പ്പ് ഒഴിവാക്കാൻ സൂത്രവഴികൾ
- നേർത്ത തൊലിയുള്ള നാരങ്ങകൾ ഉപയോഗിക്കുക.
- വിത്തുകൾ നീക്കം ചെയ്യുക, കാരണം അവ കയ്പ്പിന് കാരണമാകും.
- ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് ബാലൻസ് ചെയ്യുക.
- കയ്പിനെ പ്രതിരോധിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കുക.
Also Read: ഹോട്ടൽ സ്റ്റൈൽ കുറുകിയ മീൻകറി തയ്യാറാക്കാം