നല്ല കുറുകിയ ചാറുള്ള മത്തി കറി തയ്യാറാക്കാം

About Naadan Mathi Curry Recipie

നല്ല കുറുകിയ ചാറോടു കൂടിയ ഹോട്ടലിലെ പോലത്തെ മത്തിക്കറി വീട്ടിലും തയ്യാറാക്കുന്ന സീക്രട്ട് പിടികിട്ടി. വളരെ രുചികരമായി കുറുകിയ ചാറോടുകൂടി ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു മത്തിക്കറി നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ്, ഇതിൽ ചെറിയ പൊടിക്കൈകൾ മാത്രം ശ്രദ്ധിച്ചാൽ മതി. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ

Naadan Mathi Curry Recipie
Kerala Style Mathi Curry

Ingredients Of Naadan Mathi Curry Recipie

  • മത്തി – 250 ഗ്രാം (വൃത്തിയാക്കിയ ശേഷം)
  • വെളിച്ചെണ്ണ – 3 ടീസ്പൂൺ
  • ഉലുവ – ഒരു നുള്ള്
  • കറിവേപ്പില
  • ചെറിയ ഉള്ളി – 10
  • പച്ചമുളക് – 3
  • ഉള്ളി – 3 ടീസ്പൂൺ
  • വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
  • ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ
  • മുളകുപൊടി – 3 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • തക്കാളി
  • മലബാർ പുളി (കുടംപുളി) – 2-3 എണ്ണം
  • ഉപ്പ്
  • ചൂടുവെള്ളം
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ

Learn How to make Naadan Mathi Curry Recipie

ഇപ്രകാരം മീൻ കറി തയ്യാറാക്കാൻ ആദ്യമായി നമുക്ക് ചെയ്യേണ്ടത് മത്തി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ചെറിയ ഉള്ളി സവാള അതിലേക്ക് തന്നെ പച്ചമുളക് ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ അതിനുശേഷം നല്ലപോലെ കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിനു മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് കുരുമുളകുപൊടിയും ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം

അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് പുളിയാണ് ഇതും കൂടി ചേർത്തു കൊടുത്തു കഴിഞ്ഞാൽ ഇതിലെ കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് തിളച്ചു വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് മത്തി കൂടി ചേർത്തു കൊടുത്താൽ അടച്ചുവെച്ച് കറിവേപ്പില ഉപ്പും ചേർത്ത് തിളപ്പിച്ച് കുറുക്കി എടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാനും വളരെ എളുപ്പമാണ് കഴിക്കാനും വളരെ രുചികരമാണ്, ഇരിക്കുംതോറും സ്വാദ് കൂടുന്ന ഒന്നാണ് ഈ ഒരു കറി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്യും. കാണാം ഈ വീഡിയോ കൂടി.

Tips In Making Naadan Mathi Curry Recipie
  • മസാലയുടെ അളവ് രുചിക്കനുസരിച്ച് ക്രമീകരിക്കുക.
  • അരച്ചതിന് പകരം പുതിയ തേങ്ങ ഉപയോഗിക്കുക.
  • അധിക സ്വാദിനായി ഉരുളക്കിഴങ്ങോ മറ്റ് പച്ചക്കറികളോ ചേർക്കുക.
  • വിവിധ മസാല മിശ്രിതങ്ങൾ ഉപയോഗിച്ച് പരീക്ഷിക്കുക

Also Read :അവിയൽ എളുപ്പം തയ്യാറാക്കാം

You might also like