About Keralastyle Vellarikka Curry
നാടൻ രുചിയിൽ നല്ല രുചികരമായ വെള്ളരിക്ക കറി തയ്യാറാക്കാം.വീട്ടിൽ എല്ലാവർക്കും ഈ കറി ഇഷ്ടമാകും. ഊണു കഴിക്കുമ്പോൾ പലതരം കറികൾ ഉപയോഗിക്കാറുണ്ടെങ്കിലും വെള്ളരിക്ക കറിക്ക് ഒരു പ്രത്യേക സ്വാദ് തന്നെയാണ്, എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും ഒരുപാട് മസാലകൾ ഇല്ലാത്തതുമായ ഹെൽത്തി ആയിട്ടുള്ള ഒരു കറി തന്നെയാണ്.
Ingredients Of Keralastyle Vellarikka Curry
- വെള്ളരിക്ക – 1-2 കപ്പ്
- വെളുത്തുള്ളി – 4-5 അല്ലി
- ഇഞ്ചി – 1 സ്പൂൺ
- മുളക് പൊടി – 1-2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടേബിൾ സ്പൂൺ
- തേങ്ങ – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പുളി – 1 ടേബിൾ സ്പൂൺ
- കറിവേപ്പ് ഇല – ഒരു തണ്ട്
- എണ്ണ -3 സ്പൂൺ
- കടുക് -1 സ്പൂൺ
How to make Keralastyle Vellarikka Curry
ആദ്യമേ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം അടുത്തതിലേക്ക് വെള്ളരിക്ക ചേർത്ത് അതിലേക്ക് കുറച്ച് സവാളയും കുറച്ചു മഞ്ഞൾപൊടിയും ചേർത്തുകൊടുക്കാം. ഇനി നമുക്ക് അരപ്പ് ഒന്ന് അതിലേക്ക് ചേർത്ത് കൊടുക്കാൻ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി നന്നായിട്ട് ഒന്ന് അരച്ചെടുത്തതിനുശേഷം ഇതിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ചെടുക്കുക
തിളപ്പിച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് നമുക്ക് കടുക് താളിച്ചു കൊടുക്കുന്നതിനായിട്ട് എണ്ണ വച്ച ചൂടാകുമ്പോൾ അതിലേക്ക് ചുവന്ന മുളക് കറിവേപ്പിലയും വറുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ഈ വീഡിയോ മുഴുവനായി കാണുക.
Also Read :ഹോട്ടലിലെ രുചിയിൽ നൂൽ പൊറോട്ട വീട്ടിലും തയ്യാറാക്കാം