വീട്ടിൽ തയ്യാറാക്കാം ഇടിച്ചക്ക മസാല
About Kerala Style Idichakka Masala
ഇടിച്ചക്ക നല്ല ഒരു അടിപൊളി മസാല കറി തയ്യാറാക്കാം ,ഈ ഒരു കറി മാത്രം മതി നമുക്ക് എന്തിനും ,സാധാരണ ചിക്കൻ കറിയൊക്കെ കഴിക്കുന്ന പോലെ തന്നെ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ വളരെയധികം നല്ലതാണ് ഈയൊരു മസാലക്കറി , ,തയ്യാറാക്കുന്നത് വേണ്ടി എന്തൊക്കെ ചെയ്യണമെന്ന് നോക്കാം .
Ingredients Of Kerala Style Idichakka Masala
- ഇടിച്ചക്ക- 1
- മുളകുപൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- വെള്ളം – 1/2 കപ്പ്
- തയ്യാറെടുപ്പിനായി:
- എണ്ണ
- കടുക് – 1/2 ടീസ്പൂൺ
- ഉണക്കമുളക് – 3
- കറിവേപ്പില
- ഉള്ളി – 3 (ഇടത്തരം വലിപ്പം)
- തേങ്ങ കഷണങ്ങൾ – 3 ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
- ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ
- തക്കാളി – 1 (വലുത്)
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- പെരുംജീരകം പൊടി – 1/2 ടീസ്പൂൺ
- ഉപ്പ്
- ഇടത്തരം കട്ടിയുള്ള തേങ്ങാപ്പാൽ – 1/2 കപ്പ്
- കറിവേപ്പില
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
Learn How to make Kerala Style Idichakka Masala
ഇടിച്ചക്ക ആദ്യം തോൽ കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഒക്കെ ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അടുത്തതായിട്ട് ഇതിലേക്ക് ചേർക്കേണ്ട സവാളയാണ് ആവശ്യത്തിന് കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത് തക്കാളിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയാണ് ഇത്തരം ചെറുതും നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിന് ആയി വരുന്ന കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം ഇടിച്ചക്ക കൂടി ചേർത്തു കൊടുത്താൽ അടച്ചുവെച്ച് വേവിച്ച് കുറുക്കി എടുക്കാവുന്നതാണ്
നല്ല രുചികരമായ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കറിയുടെ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഒരുപാട് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇടിച്ചക്ക കൊണ്ട് പലതരം റെസിപ്പികൾ ഉണ്ടാക്കാറുണ്ട് പഞ്ഞി പോലെ ഉണ്ടാകുന്ന ഒരു വെജിറ്റബിൾ ആയതുകൊണ്ട് തന്നെ ഈ വെജിറ്റബിൾ നമുക്ക് ശരിക്കും നോൺ വെജ് കറി കഴിക്കുന്ന പോലെ തന്നെ കഴിക്കാൻ ആവുകയും ചെയ്യും പൊതുവെ നമ്മൾ ഇടിച്ചക്ക കൊണ്ട് അല്ലെങ്കിൽ ഇതുപോലെത്തെ മസാലക്കറികൾ തയ്യാറാക്കുന്നത് വളരെ കുറവാണ് പക്ഷേ മസാലക്കറികളുടെ ഒപ്പം ഇതുപോലെ പച്ചക്കറികളാണ് ഉപയോഗിക്കുന്നതെങ്കിൽ നമുക്ക് ഇത് വളരെ രുചികരമായിട്ട് കഴിക്കാൻ ആവുകയും ചെയ്യും. വീഡിയോ കാണാം
Tips In Making Of Kerala Style Idichakka Masala
- മികച്ച ഫലങ്ങൾക്കായി ടെൻഡർ ചക്ക ഉപയോഗിക്കുക
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക
- അധിക സ്വാദും പോഷകങ്ങളും ലഭിക്കാൻ ഉരുളക്കിഴങ്ങ്, കടല, അല്ലെങ്കിൽ കാരറ്റ് ചേർക്കുക
- യഥാർത്ഥ രുചിക്ക് വെളിച്ചെണ്ണ ഉപയോഗിക്കുക
Also Read :ചിക്കൻ കുറുമ വീട്ടിൽ തയ്യാറാക്കാം
ബീഫ് അച്ചാർ വീട്ടിൽ തയ്യാറാക്കാം