ഫിഷ് മോളി ഈ രുചിയിൽ വീട്ടിൽ തയ്യാറാക്കാം
About How to make Kerala Style Fish Molly
വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഫിഷ് മോളി ,എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് .അപ്പത്തിന്റെ കൂടെയാണ് ഏറ്റവും രുചികരമായിട്ടുള്ളത് .എന്നാൽ എല്ലാത്തിന്റെ കൂടെയും ഇത് കഴിക്കാൻ വളരെ നല്ലതാണ്. ഒത്തിരി അധികം മീൻകറികൾ തയ്യാറാക്കാറുണ്ടെങ്കിലും ഫിഷ് മോളിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ് ,ഇതിന് കാരണം തേങ്ങാപ്പാൽ ഇത്രയധികം ചേർക്കുന്നത് കൊണ്ടാണ്. അതുപോലെ അതിലെ മറ്റു ചേരുവകൾ എല്ലാം തേങ്ങാപ്പാൽ കൂടിയാണ് കലർന്നു വരുന്നത് ,എങ്ങനെ ഇത്ര രുചിയിൽ ഫിഷ് മോളി തയ്യാറാക്കാമെന്ന് അറിയാം
Ingredients Of How to make Kerala Style Fish Molly
- മത്സ്യം
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കുരുമുളക് – 1 ടീസ്പൂൺ
- ഉപ്പ്
- വിനാഗിരി – 1 അല്ലെങ്കിൽ 2 ടീസ്പൂൺ
- ഉള്ളി – 2 ഇടത്തരം
- പച്ചമുളക് – രുചി അനുസരിച്ച്
- ഇഞ്ചി – 1 വലിയ കഷണം
- വെളുത്തുള്ളി – 1 പോഡ്
- കറിവേപ്പില
- കറുവപ്പട്ട -1
- ഏലം – 3
- ഗ്രാമ്പൂ – 2
- തക്കാളി – 1
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- മല്ലിപ്പൊടി – 1.5 ടീസ്പൂൺ
- ഗരം മസാല – 1/4 ടീസ്പൂൺ
- നേർത്ത തേങ്ങാപ്പാൽ
- കട്ടിയുള്ള തേങ്ങാപ്പാൽ
- വെളിച്ചെണ്ണ
Learn How to make Kerala Style Fish Molly
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു ഫിഷ് മോളി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി മുഴുവനായിട്ട് തന്നെ ഇതിനെ ഒന്ന് കഴുകി വൃത്തിയാക്കി വരഞ്ഞെടുത്തതിനു ശേഷം മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പും ചേർത്ത് ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് ഈ മീന് വെച്ചുകൊടുത്തു നന്നായിട്ട് വാർത്തെടുത്തതിനുശേഷം ഇനി ഫിഷ് മോളി തയ്യാറാക്കുന്നതിനായിട്ട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി ചേർത്ത് കൊടുത്ത് നല്ലപോലെ മൂപ്പിച്ച് പച്ചമുളകും ചേർത്തുകൊടുത്ത അതിലേക്ക് തന്നെ സവാള നീളത്തിൽ അരിഞ്ഞതും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം
ഇതിലേക്ക് വറുത്തെടുത്തിട്ടുള്ള മീനും ചേർത്തുകൊടുത്ത ആവശ്യത്തിന് തക്കാളിയും ചേർത്ത് ഉപ്പും ചേർത്ത് അതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചുകൊടുത്ത് നന്നായിട്ട് തിളപ്പിച്ച് വറ്റി വരുമ്പോൾ വീണ്ടും ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം തേങ്ങാപ്പാലിൽ കിടന്ന് തന്നെ ഇനി മീനും അതുപോലെ ഉള്ളിയും അതിന്റെ തക്കാളിയും ഒക്കെ ഒന്ന് വെന്ത് കുറുകി വരണം. കൂടുതൽ വിശദമായി അറിയാം , ഈ വീഡിയോ കാണുക
Tips In making Of Kerala Style Fish Molly
- യഥാർത്ഥ രുചിക്ക് വെളിച്ചെണ്ണ ഉപയോഗിക്കുക.
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സുഗന്ധവ്യഞ്ജന നില ക്രമീകരിക്കുക.
- കൂടുതൽ രുചിക്കായി ഉരുളക്കിഴങ്ങ് അല്ലെങ്കിൽ കാരറ്റ് ചേർക്കുക.
- വിവിധ തരം മത്സ്യങ്ങൾ അല്ലെങ്കിൽ ചെമ്മീൻ ഉപയോഗിക്കുക.
- കറിവേപ്പിലയോ കടുകോ ഉപയോഗിച്ച് പരീക്ഷിക്കുക
Also Read :ഗോബി മഞ്ചൂരിയൻ തയ്യാറാക്കാം