മുട്ട സ്റ്റൂ രുചിയോടെ വീട്ടിൽ തയ്യാറാക്കാം
About Kerala style egg stew recipe
മുട്ട വാങ്ങുമ്പോൾ ഇതുപോലെ ഒരു സ്റ്റൂ ഉണ്ടാക്കിയാൽ പിന്നെ എന്നും മുട്ട വാങ്ങാൻ തോന്നും, അത്രക്കും രുചികരമാണ് ഈ റെസിപ്പി.വീട്ടിൽ മുട്ട കൊണ്ട് ഇതുപോലെ ഒരു സ്റ്റൂ ഉണ്ടാക്കിയെടുത്തുകഴിഞ്ഞാൽ ഇടിയപ്പത്തിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കൂട്ടി കഴിക്കാൻ ഇത് മാത്രം മതി, ഇത്രയും രുചി ഉണ്ടാകുവാൻ കാരണം ഇതിൽ നിറയെ വെജിറ്റബിൾസ് ഒക്കെ ചേർക്കുന്നുണ്ട്.
Ingredients Of Kerala style egg stew recipe
- മുട്ട – 2 (വേവിച്ചത്)
- ഉള്ളി – 1 വലുത്
- ഉരുളക്കിഴങ്ങ് – 1 വലുത്
- കാരറ്റ് – 1 വലുത്
- ബീൻസ് – 5
- പച്ചമുളക് – 2 വലുത്
- ഇഞ്ചി – 1 ചെറിയ കഷണം
- കറുവപ്പട്ട – 1
- ഗ്രാമ്പൂ – 1
- ഏലക്ക – 1
- കുരുമുളക് – 1
- കശുവണ്ടിപ്പരിപ്പ്
- കട്ടിയുള്ള തേങ്ങാപ്പാൽ – 1/2 കപ്പ്
- നേർത്ത തേങ്ങാപ്പാൽ – 1 കപ്പ്
- വെളിച്ചെണ്ണ
- കറിവേപ്പില
- ഉപ്പ്
Learn How to make Kerala style egg stew recipe
മുട്ട സ്റ്റൂ തയ്യാറാക്കാൻ വേണ്ടി നമുക്ക് ആദ്യം ചെയ്യേണ്ടത്, വെജിറ്റബിൾസ് എല്ലാം കുറച്ചു പച്ചമുളക് ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്ന് വേവുവാൻ ആയിട്ട് വയ്ക്കുക,ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ കുറച്ച് പട്ടയും ഏലക്കയും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് കുറച്ച് എണ്ണ കൂടെ ഒഴിച്ചുകൊടുത്തു നന്നായി വഴറ്റി അതിലെ കുറച്ച് സവാളയും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി അതിലേക്ക് കുരുമുളകുപൊടിയും ചേർത്തു കൊടുത്തു അതിന്റെ ഒപ്പം തന്നെ പുഴുങ്ങിയ മുട്ടയും ചേർത്ത് ഒന്ന് മൂപ്പിച്ചെടുത്തതിന് ശേഷം ഇതിലേക്ക് വേവിച്ച പച്ചക്കറികളും ഒപ്പം തന്നെ ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് കുറുക്കിയെടുത്തതിനുശേഷം വീണ്ടും ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് നന്നായിട്ട് വറ്റിച്ചെടുക്കുകയാണ് ചെയ്യുന്നത്
നീളത്തിൽ അരിഞ്ഞിട്ടുള്ള പച്ചമുളക് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്ത് കുറുക്കിയെടുക്കണം തേങ്ങാപ്പാൽ കുറയുന്നതിനനുസരിച്ച് ചേർത്ത് കൊടുത്തു കൊണ്ടിരിക്കണം, നല്ല കുറുകിയ രുചികരമായിട്ടുള്ള ഒന്നാണിത്. ഉരുളക്കിഴങ്ങും ക്യാരറ്റും ബീൻസും ആണ് ഇതിലേക്ക് ചേർത്ത് കൊടുത്തിട്ടുള്ളത്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ്,വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ
Tips In Making Of Kerala style egg stew recipe
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തേങ്ങാപ്പാൽ സ്ഥിരത ക്രമീകരിക്കുക
- മികച്ച രുചിക്കായി പുതിയ തേങ്ങാപ്പാൽ ഉപയോഗിക്കുക
- ഗ്രേവി കട്ടിയാകാൻ കൂടുതൽ നേരം തിളപ്പിക്കുക
Also Read :നുറുക്ക് ഗോതമ്പ് കൊണ്ട് പായസംവീട്ടിൽ തയ്യാറാക്കാം