കരിമീൻ മപ്പാസ് തയ്യാറാക്കാം
About Karimeen Mappas
മപ്പാസ് ഇഷ്ടമുള്ളവർ ധാരാളമാണ്, എന്നാൽ കുറച്ചധികം രുചി കൂടിയ ഒരു മപ്പാസ് അത് തന്നെയാണ് കരിമീൻ മപ്പാസ്. കരിമീൻ കൊണ്ട് നമുക്ക് എന്തുണ്ടാക്കിയാലും അതിനൊരു എക്സ്ട്രാ രുചിയുണ്ടാകും. കരിമീൻ വെറുതെ വറുത്താലും കരിമീൻ കറിയാക്കിയാലും എന്തൊക്കെ ചെയ്താലും നമുക്ക് ഇഷ്ടമാണ് എത്ര വില കൂടിയിരുന്നാലും കരിമീൻ നമുക്ക് പ്രിയപ്പെട്ടത് തന്നെയാണ് എപ്പോഴും വാങ്ങി കഴിക്കാനും ഇഷ്ടമാണ്. അങ്ങനെ ഒരു റെസിപ്പിയാണ് കരിമീൻ കൊണ്ട് ഒരു മപ്പാസ് ഉണ്ടാക്കിയെടുക്കുന്നത്, മപ്പാസ് തയ്യാറാക്കി എടുക്കുന്നതിന് എന്തെല്ലാം വേണമെന്ന് നോക്കാം.
Ingredients Of Karimeen Mappas
- മത്സ്യം – 500 ഗ്രാം
- കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
- കുരുമുളക് പൊടി – 1/4 ടീസ്പൂൺ
- മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ
- നാരങ്ങ നീര് – 1 ടീസ്പൂൺ
- ഉപ്പ് – 3/4 ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
Learn How to make Karimeen Mappas
ആദ്യമേ കരിമീൻ നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്തതിനുശേഷം അതിനെ നല്ലപോലെ ഒന്ന് വരയിട്ടു കൊടുക്കണം അതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കുറച്ച് ഗരം മസാല കുറച്ച് കുരുമുളകുപൊടി കുറച്ച് ഉപ്പും ചേർത്ത് ഒരു മസാല തയ്യാറാക്കി ഇതിലേക്ക് തേച്ചുപിടിപ്പിച്ച് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കരിമീൻ അതിലേക്ക് ഇട്ടു കൊടുത്തതിനുശേഷം നല്ലപോലെ രണ്ടു സൈഡും വറുത്തെടുക്കുക.
ഇനി മപ്പാസ് ഉണ്ടാക്കുന്ന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവയും ചേർത്ത് കൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ചേർത്തുകൊടുത്ത നല്ലപോലെ ഒന്ന് തിളപ്പിച്ച് വെക്കുക. അതിലേക്ക് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്തു കൊടുക്കാം ഇനി ഇതിലേക്ക് എന്തൊക്കെ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
Also Read :പാൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കാം