കല്യാണ പന്തിയിലെ രുചിയൂറും മാങ്ങാ അച്ചാർ വീട്ടിൽ തയ്യാറാക്കാം

About Instant Mango Achar Recipe

കല്യാണ വീടുകളിൽ സദ്യയിൽ കാണപ്പെടുന്ന നിമിഷനേരം കൊണ്ട് തയ്യാറാക്കുന്ന മാങ്ങ അച്ചാറിന്റെ രഹസ്യ കൂട്ട് അറിയാം.ഈ മാങ്ങ അച്ചാർ അതേ സ്വാദിൽ ഇങ്ങനെ വീട്ടിലും തയ്യാറാക്കാം. ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രം.

Ingredients Of Instant Mango Achar Recipe

  • പച്ച മാങ്ങ – 1.1/2 കിലോ
  • എള്ളെണ്ണ – 200 മില്ലി
  • കടുക് – 1 ടീസ്പൂൺ
  • വെളുത്തുള്ളി അല്ലി – 7 ഫുൾ
  • ഇഞ്ചി – 1 കപ്പ്
  • പച്ചമുളക് – 7
  • കറിവേപ്പില
  • കാശ്മീരി ചുവന്ന മുളകുപൊടി – 5 ടീസ്പൂൺ
  • മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 3/4 ടീസ്പൂൺ
  • ഗ്രാമ്പൂ – 5
  • ഏലം- 4
  • ഉലുവ – 3/4 ടീസ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • അസഫോറ്റിഡ പൊടി
  • ഉപ്പ്
  • പഞ്ചസാര
Instant Mango Achar Recipe

Learn How to make Instant Mango Achar Recipe

മാങ്ങാ അച്ചാർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങളെ ഉള്ളൂ, ഇതിനായിട്ട് നമുക്ക് ആദ്യം മാങ്ങ നല്ല പോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇത് നല്ലപോലെ കട്ട് ചെയ്ത് എടുത്തതിനുശേഷം അടുത്തതായി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചുകൊടുക്കാൻ നല്ലോണം തന്നെ ഒഴിക്കാൻ ശ്രമിക്കുക എപ്പോഴും അച്ചാറുകൾക്ക് നല്ലെണ്ണയാണ് നല്ലത് കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കുന്നതിനും രുചികരമായിട്ട് കഴിക്കുന്നതിനും നല്ലെണ്ണയാണ് ഏറ്റവും നല്ലത്.

നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുകും ചുവന്ന മുളകും കറിവേപ്പിലയും പച്ചമുളകും ചേർത്ത് കൊടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കുറച്ച് അധികം തന്നെ ഇതിലേക്ക് ചേർത്തു കൊടുക്കുന്നുണ്ട് ഇത്രയും ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടി ആവശ്യത്തിന് കായപ്പൊടിയും ചേർത്ത് കൊടുത്ത് ചെറിയ ചൂടിൽ തന്നെ നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് മാങ്ങ ചേർത്ത്കൊടുത്ത ആവശ്യത്തിന് കായപ്പൊടിയും ചേർത്ത് കുറച്ചുകൂടി എണ്ണ ചൂടാക്കി ഒഴിച്ച് കൊടുത്ത് കുറച്ച് ശർക്കരയും കൂടി ചേർത്തതിനുശേഷം ഇളക്കി യോജിപ്പിച്ച് എടുക്കുവാൻ,തയ്യാറാക്കാൻ വളരെ എളുപ്പമാണ്, വിശദമായി അറിയാൻ വീഡിയോ കാണുക.

Tips In Making Instant Mango Achar Recipe
  • മധുരവും പുളിയുമുള്ള രുചിയുള്ള മാമ്പഴം ഉപയോഗിക്കുക
  • മുളകുപൊടിയും വിനാഗിരിയും രുചിക്കനുസരിച്ച് ക്രമീകരിക്കുക
  • ജീരകപ്പൊടി, മല്ലിപ്പൊടി, അല്ലെങ്കിൽ ഉലുവ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ വിവിധ സ്വാദുകൾക്കായി ചേർക്കുക
  • വിനാഗിരിക്ക് പകരം നാരങ്ങ നീര് ഉപയോഗിക്കുക
  • അധിക രുചിക്കായി അരിഞ്ഞ പച്ചമുളകും വെളുത്തുള്ളിയും ചേർക്കുക

Also Read :തക്കാളി കറി ഈ രുചിയിൽ തയ്യാറാക്കാം

ഓട്സ് ഉപ്പുമാവ് തയ്യാറാക്കാം

Mango Achar Recipe